വിനോദയാത്രക്ക് പോയ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങി മരിച്ചു; ഇറങ്ങിയത് വിലക്ക് ലംഘിച്ച്; അധ്യാപകർക്കെതിരെ കേസെടുത്തു; സംഭവം ബംഗളുരുവിൽ

Update: 2024-12-12 11:37 GMT

ബെംഗളൂരു: സ്കൂൾ വിനോദയാത്രക്ക് പോയ സംഘത്തിലെ നാല് വിദ്യാർഥിനികൾ കടലിൽ മുങ്ങി മരിച്ചതായി റിപ്പോർട്ടുകൾ. ഉത്തരകന്നഡ മുരഡേശ്വറിലാണ് ദാരുണമായ ദാരുണ സംഭവം നടന്നത്. ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ കോലാർ മുളബാഗിലു മൊറാർജി ദേശായി റസിഡൻഷ്യൽ സ്കൂളിലെ വിദ്യാർഥിനികളാണ് കടലിൽ മുങ്ങി മരിച്ചത്.

ഒൻപതാം ക്ലാസ് വിദ്യാർഥിനികളായ ശ്രാവന്തി, ദീക്ഷ, ലാവണ്യ, ലിപിക എന്നിവരാണ് കടലിൽ ഇറങ്ങവേ തിരയിൽപ്പെട്ടത്. എല്ലാവർക്കും 15 വയസാണ് പ്രായം. മരണപ്പെട്ട നാല് വിദ്യാർഥിനികളുടേയും കുടുംബങ്ങൾക്ക് 5 ലക്ഷം വീതം മുഖ്യമന്ത്രി സിദ്ധരാമയ്യ ധനസഹായം പ്രഖ്യപിച്ചിട്ടുണ്ട്. ബീച്ച് കാണാനെത്തിയ വിദ്യാർഥിനികൾ ലൈഫ് ഗാർഡിന്‍റെ മുന്നറിയിപ്പ് വകവെക്കാതെ കടലിൽ ഇറങ്ങി.

7 വിദ്യാർഥിനികളാണ് തിരയിൽപ്പെട്ട് മുങ്ങിത്താഴ്ന്നത്. മൂന്ന് പേരെ ലൈഫ് ഗാർഡും പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് കരയ്ക്കെത്തിച്ചു. എന്നാൽ 4 പേരെ തിരയിൽപ്പെട്ട് കാണാതിയ ഒരാളുടെ മൃതദേഹം ചൊവ്വാഴ്ച വൈകിട്ടും ബാക്കി 2 വിദ്യാർഥിനികളുടെ മൃതദേഹം ഇന്നലെ രാവിലെയുമാണ് കണ്ടെത്താനായത്. സംഭവത്തിൽ അധ്യാപകർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Tags:    

Similar News