അയ്യോ.. ശ്വാസം കിട്ടുന്നില്ല...അയ്യോ വയ്യേ..!!; റോഡിൽ സ്‌കൂട്ടർ സൈഡാക്കി വെപ്രാളത്തിൽ പരിഭ്രമിക്കുന്ന ഒരാൾ; കൂടെ ആശങ്കയോടെ നിൽക്കുന്ന ഭാര്യ; ഡൽഹിയിലെ ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്

Update: 2025-10-24 16:41 GMT

ഡൽഹി: ഡൽഹിയിലെ അതിരൂക്ഷമായ വായു മലിനീകരണം കാരണം ആരോഗ്യപ്രശ്നങ്ങളുള്ള ഒരാൾക്ക് സ്കൂട്ടർ ഓടിക്കുന്നതിനിടെ ശ്വാസംമുട്ട് അനുഭവപ്പെട്ട സംഭവം നഗരത്തിൽ ആശങ്ക പടർത്തുന്നു. ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഇദ്ദേഹം, ശ്വാസമെടുക്കാൻ സാധിക്കാതെ റോഡരികിൽ സ്കൂട്ടർ നിർത്തി. സമീപത്തുണ്ടായിരുന്ന വഴിയാത്രക്കാരുടെ സഹായം തേടുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

ദീപാവലി ആഘോഷങ്ങൾക്ക് ശേഷം നഗരത്തിലെ എയർ ക്വാളിറ്റി ഇൻഡക്സ് (AQI) അപകടകരമായ നിലയിലേക്ക് ഉയർന്ന സാഹചര്യത്തിലാണ് ഈ സംഭവം. ഒക്ടോബർ 22-ന് ചിത്രീകരിച്ചതും '@zia_moto_' എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചതുമായ വീഡിയോയിൽ, യാത്രികൻ പരവേശം കൊണ്ടത് വ്യക്തമായി കാണാം.

അതേ ദിവസം രാവിലെ, സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് (CPCB) രേഖപ്പെടുത്തിയതനുസരിച്ച് ആനന്ദ് വിഹാറിലെ AQI 401 എന്ന നിലയിലായിരുന്നു. ഇത് 'വളരെ മോശം' അല്ലെങ്കിൽ 'അതീവ ഗുരുതരം' എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതാണ്. ഇത്രയും മോശം അന്തരീക്ഷം, പ്രത്യേകിച്ച് ശ്വാസകോശ സംബന്ധമായോ ഹൃദയ സംബന്ധമായോ രോഗങ്ങളുള്ളവർക്ക് അതീവ ഹാനികരമാണ്.

ദീപാവലിക്ക് ശേഷം ഡൽഹി-എൻസിആർ മേഖലയിൽ വായു മലിനീകരണം വർദ്ധിക്കുന്നത് പതിവാണ്. ദീപാവലി സമയത്ത് സുപ്രീം കോടതിയുടെ അനുമതിയോടെ പരിമിതമായ രീതിയിൽ ഗ്രീൻ പടക്കങ്ങൾ പൊട്ടിക്കാൻ അനുമതി നൽകിയിരുന്നു. നാഷണൽ എൻവയോൺമെന്റൽ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ചെടുത്ത ഈ ഗ്രീൻ പടക്കങ്ങൾ സാധാരണ പടക്കങ്ങളെ അപേക്ഷിച്ച് 30% കുറവ് മലിനീകരണം മാത്രമേ ഉണ്ടാക്കുന്നുള്ളൂ എന്ന് അവകാശപ്പെടുന്നു.

Tags:    

Similar News