ദളിത് സമുദായങ്ങൾക്കെതിരെയുള്ള പീഡനങ്ങൾ വർദ്ധിക്കുന്നു; ജയിലുകളിൽ ജാതിവിവേചനം പാടില്ല; എല്ലാ സംസ്ഥാനങ്ങളും ജയില്‍ ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്ന് സുപ്രീംകോടതി

Update: 2024-10-03 07:21 GMT

ന്യൂഡല്‍ഹി: ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്നും എല്ലാ സംസ്ഥാനങ്ങളും ജയില്‍ ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌കരിക്കണമെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പട്ടികജാതി, പട്ടികവർഗ സമുദായങ്ങൾക്കെതിരെ നടക്കുന്ന വിവേചനപരമായ പ്രവർത്തികളെ ജയിലുകളിലും വർദ്ധിക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഉത്തരവ്. ജയില്‍പുള്ളികള്‍ക്ക് മാന്യമായി ജീവിക്കാനുള്ള അവസരം ഉണ്ടാകണമെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു.

ഒരുതരത്തിലുള്ള വിവേചനവും ജയിലുകളില്‍ പാടില്ല. സംരക്ഷണം നല്‍കുന്നതിന് മാത്രമേ ജാതി കണക്കിലെടുക്കാവൂ എന്നും സുപ്രീം കോടതി പറഞ്ഞു. ഒരു പ്രത്യേക ജാതി വിഭാഗത്തിൽ നിന്നുമുള്ള ജയിൽപുള്ളികളെ തൂപ്പുകായും സെപ്റ്റിക് ടാങ്കുകൾ വൃത്തിയാക്കാനായും തിരഞ്ഞെടുക്കുന്നതായും കോടതി ചൂടിക്കാണ്ടി. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും ജാതി വിവേചനം നിലനില്‍ക്കുന്നുവെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു.

മഹാരാഷ്ട്രയിലെ കല്യാൺ സ്വദേശിനി സുകന്യ ശാന്ത നൽകിയ ഹർജിയിൽ ഈ വർഷം ജനുവരിയിൽ സുപ്രീം കോടതി കേന്ദ്രത്തിൽ നിന്നും ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ ഉൾപ്പെടെ 11 സംസ്ഥാനങ്ങളിൽ നിന്നും ഇതേ സംബന്ധിച്ച വിശിദീകരണം തേടിയിരുന്നു.

ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരും അടങ്ങുന്ന ബെഞ്ചാണ് തീരുമാനമെടുത്തത്. 2016-ലെ മാതൃകാ ജയിൽ നിയമങ്ങളിൽ അനുയോജ്യമായ മാറ്റങ്ങൾ കൊണ്ടുവരാനും കേന്ദ്രസർക്കാരിനോട് ബെഞ്ച് ഉത്തരവിട്ടു.

Tags:    

Similar News