പുറംവേദനയ്ക്ക് ചികിത്സ തേടിയെത്തി; സ്ഥിരം വ്യായാമം ചെയ്താൽ മതിയെന്ന് സർജൻ; അന്വേഷണത്തിൽ എല്ലാം വ്യാജമെന്ന് തെളിഞ്ഞു; യുവാവിന്റെ പരാതിയിൽ അറസ്റ്റ്
By : സ്വന്തം ലേഖകൻ
Update: 2025-04-26 14:59 GMT
മുംബൈ: മതിയായ യോഗ്യത ഒന്നും ഇല്ലാതെ ചികിത്സ നടത്തിയ രോഗികളുടെ ജീവൻ അപകടത്തിലാക്കി എന്ന് ആരോപിച്ച് ഓർത്തോപീഡിക് സർജനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. വൊർളിയിലെ വിവിധ ഫൈവ് സ്റ്റാർ ആശുപത്രികളിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അതുൽ വാങ്കെഡെയാണ് അറസ്റ്റിലായത്. ഇയാൾ വ്യക്തിഗത രേഖകൾ ദുരുപയോഗം ചെയ്ത് ഔദ്യോഗിക തിരിച്ചറിയൽ രേഖകളും പാസ്പോർട്ടും സ്വന്തമാക്കിയെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഒരു ഫുഡ് ഡെലിവറി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അവിനാഷ് സുരേഷ് എന്ന 24കാരൻ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ പോലീസാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. പുറംവേദനയ്ക്ക് ചികിത്സ തേടിയാണ് അവിനാഷ് സുരേഷ് ഡോക്ടറെ സമീപിച്ചത്.