ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; നിയന്ത്രണം വിട്ട ബസ് മറ്റൊരു ബസിൽ തട്ടി; കണ്ടക്ടറുടെ ഇടപെടലിൽ ഒഴിവായത് വൻ അപകടം

Update: 2024-11-07 04:24 GMT

ബെംഗളൂരു: ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് ഡ്രൈവർ മരിച്ചതിനെ തുടർന്ന് നിയന്ത്രം വിട്ട ബസ്സിലെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചത് കണ്ടക്ടറുടെ സമയോചിത ഇടപെടൽ. ബെംഗളൂരുവിൽ കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെയാണ് സംഭവമുണ്ടായത്. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ (ബിഎംടിസി) ബസ് ഡ്രൈവറായ കിരണ്‍ കുമാറാണ് (40) ഡ്രൈവിംഗിനിടെ മരിച്ചത്. ന്നതിനിടെയാണ് സംഭവം.

ഡ്രൈവർ നെലമംഗലയിൽ നിന്ന് ദസനപുര ഭാഗത്തേക്ക് ബസ് ഓടിക്കുകയാണ് സംഭവമുണ്ടായത്. ഹൃദയാഘാതം സംഭവിച്ച് ആദ്യം മുന്നിലേക്ക് കുനിഞ്ഞു പോയ ഡ്രൈവർ ഉടനെ ഇടത് വശത്തേക്ക് വീണു. തുടർന്ന് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. ശേഷം ബസ് മറ്റൊരു ബസ്സിൽ ഉരസി. ഇതോടെ ബസിയിലുണ്ടായിരുന്ന യാത്രക്കാർ പരിഭ്രാന്തരായി.

എന്നാൽ കണ്ടക്ടർ ഒബലേഷ് വൻ അപകടമുണ്ടാകാവുന്ന സാഹചര്യത്തെ ധൈര്യമായി കൈകാര്യം ചെയ്യുകയായിരുന്നു. ഒട്ടും വൈകാതെ കണ്ടക്ടർ ഡ്രൈവർ സീറ്റിൽ കയറിയിരുന്ന് ബസ് റോഡരികിൽ നിർത്തി. ബസ്സിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഉടനെ തന്നെ ഡ്രൈവറെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ബാംഗ്ലൂർ മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ബിഎംടിസി) കിരൺ കുമാറിന്‍റെ മരണത്തിൽ അനുശോചിച്ചു. കുടുംബത്തെ സന്ദർശിച്ച ശേഷം ധനസഹായം ഉറപ്പാക്കുന്നതുൾപ്പെടെ അടിയന്തര സഹായങ്ങൾ ചെയ്യുമെന്നും മുതിർന്ന ബിഎംടിസി ഉദ്യോഗസ്ഥർ വ്യക്തമാക്കി 

Tags:    

Similar News