ജനവാസ മേഖലയിലിറങ്ങിയ കടുവയോട് കൊടുംക്രൂരത; ആളുകൾ കല്ലും ഇഷ്ടികയും എടുത്തെറിഞ്ഞു; ജീവന് വേണ്ടി തുടിച്ച് കടുവ; തലച്ചോറിന് ക്ഷതം; ഒരു കണ്ണിന്‍റെ കാഴ്ച പൂർണമായും നഷ്ട്ടപ്പെട്ടു; 9 പേർ അറസ്റ്റിൽ; സംഭവം അസമിൽ

Update: 2024-11-23 11:05 GMT

ദിസ്പൂർ: ജനവാസ മേഖലയുടെ അടുത്തായി ഇറങ്ങിയ കടുവയോട് കൊടുംക്രൂരത. കടുവയെ കണ്ടതും ജനങ്ങൾ പരിഭ്രാന്തരായി കല്ലും ഇഷ്ടികയും എടുത്ത് എറിഞ്ഞതോടെ കടുവയുടെ ഒരു കണ്ണിന്‍റെ കാഴ്ചശക്തി പോയി. പിന്നാലെ കടുവയുടെ തലച്ചോറിന് ക്ഷതം സംഭവിച്ചു. മൂക്കിലൂടെ രക്തസ്രാവവും ഉണ്ടായി.

ജനവാസ കേന്ദ്രത്തിന് സമീപമുള്ള കുറ്റിക്കാട്ടിൽ എത്തിയ പെണ്‍ കടുവയെ കണ്ട് ഭയന്ന നാട്ടുകാർ ആക്രമിക്കുകയായിരുന്നു. കൊടുംക്രൂരത നിറഞ്ഞ വീഡിയോ പുറത്തുവന്നതോടെ സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു.

അസമിൽ നിന്നുള്ള ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. മൂന്ന് വയസ്സുള്ള റോയൽ ബംഗാൾ കടുവയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. കാമാഖ്യ റിസർവ് ഫോറസ്റ്റിന് സമീപമാണ് കടുവയെ കണ്ടത്. പരിഭ്രാന്തരായ പ്രദേശവാസികൾ കടുവയെ ആക്രമിക്കുകയായിരുന്നു. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള ആക്രമണത്തിന് പിന്നാലെ പെണ്‍കടുവ സമീപത്തെ നദിയിൽ വീഴുകയായിരുന്നു. തുടർന്ന് 17 മണിക്കൂർ കഴിഞ്ഞാണ് കടുവയെ ഒടുവിൽ കണ്ടെത്തിയത്.

Tags:    

Similar News