കളിക്കുന്നതിനിടെ കുഴൽക്കിണറിൽ വീണു; മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം; അഞ്ച് വയസുകാരനെ പുറത്ത് എത്തിച്ചു; ജീവൻ രക്ഷിക്കാനായില്ല; നെഞ്ചുലഞ്ഞ് ഉറ്റവർ; സംഭവം രാജസ്ഥാനിൽ

Update: 2024-12-12 04:28 GMT

ധൗസ: കുഴൽ കിണറിൽ വീണ് പെട്ടുപോയ കുട്ടി മരിച്ചു. രാജസ്ഥാനിലെ ധൗസയിലാണ് സംഭവം നടന്നത്. കാലിഘാത് ഗ്രാമത്തിലെ പാടശേഖരത്തിന് സമീപം കളിക്കുന്നതിനിടയാണ് അഞ്ചുവയസ്സുകാരൻ ആര്യൻ കുഴൽക്കിണറിൽ വീണത്. കുട്ടി കുഴൽക്കിണറിൽ വീണെന്ന് വ്യക്തമായി ഒരു മണിക്കൂറിനുള്ളിൽ ആരംഭിച്ച രക്ഷാപ്രവർത്തനം 55 മണിക്കൂർ വരെയാണ് നീണ്ടത്.

കുട്ടി വീണ കുഴൽക്കിണറിന് സമാന്തരമായി ഡ്രില്ലിംഗ് മെഷീൻ ഉപയോഗിച്ച് മറ്റൊരു കുഴി കുഴിച്ച് അഞ്ച് വയസുകാരനെ പുറത്തെത്തിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ഒന്നിച്ചാണ് പ്രവർത്തിച്ചത്.

ഒരു പൈപ്പിലൂടെ ആര്യൻ വീണ കുഴൽക്കിണറിനുള്ളിലേക്ക് ഓക്സിജൻ നിരന്തരമായി നൽകുന്നതിനിടയിലായിരുന്നു സമാന്തരമായി കുഴിയുടെ പ്രവർത്തനം നടന്നത്. രക്ഷാപ്രവർത്തനത്തിൽ വലിയ വെല്ലുവിളി സൃഷ്ടിച്ചതായി അധികൃതർ വ്യക്തമാക്കി.

ഏകദേശം 150 അടിയോളം കുഴിച്ച ശേഷം സംരക്ഷിത കവചവുമായി രക്ഷാപ്രവർത്തകർ കുഴിയിലേക്ക് ഇറങ്ങിയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. രണ്ടു രണ്ടുദിവസം നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിന് ഒടുവിൽ കുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാരുടെ പരിശോധനയിലും മരിച്ചതായി സ്ഥിരീകരിച്ചു.

Tags:    

Similar News