ട്രെയിൻ യാത്രക്കിടെ വൻ ശബ്ദം; എസി കോച്ചിനിടയിലെ കപ്ലിംഗ് കണക്ഷൻ വേർപെട്ട് അപകടം; പരിഭ്രാന്തിയിൽ യാത്രക്കാർ; ഒഴിവായത് വൻ ദുരന്തം

Update: 2025-04-08 09:39 GMT

അമരാവതി: ട്രെയിനിന്‍റെ രണ്ട് കോച്ചുകൾ അടർന്ന് മാറി അപകടം. ആന്ധ്രയിലാണ് സംഭവം നടന്നത്. കോച്ചുകൾ പൊടുന്നനെ വലിയ ശബ്ദത്തിൽ അടർന്ന് മാറിയെങ്കിലും തീവണ്ടി ഉടൻ നിർത്തിയതിനാൽ ഒഴിവായത് വൻ ദുരന്തമായിരുന്നു. ഇന്ന് രാവിലെ പത്ത് മണിയോടെ സെക്കന്തരാബാദ് - ഹൗറ ഫലക്നൂമ സൂപ്പർഫാസ്റ്റ് എക്സ്പ്രസാണ് (12704) അപകടത്തിൽപ്പെട്ടത്.

യാത്രക്കാർ ട്രെയിൻ പാളം തെറ്റിയെന്ന് കരുതി പരിഭ്രാന്തരാവുകയും ചെയ്തു. ശ്രീകാകുളം പാലസയിൽ സുമ്മാദേവി - മന്ദസ റോഡ് സ്റ്റേഷനുകൾക്കിടയിലാണ് എ സി കോച്ചുകൾ വേർപെട്ടത്. രണ്ട് എ സി കോച്ചുകൾക്കിടയിലുള്ള കപ്ലിംഗ് കണക്ഷൻ വേർപെട്ടതാണ് അപകട കാരണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കോച്ചുകൾ തമ്മിൽ ബന്ധിപ്പിക്കാനുള്ള നടപടികൾ തുടരുകയാണ്. യാത്രക്കാർ വഴിയിൽ മൂന്ന് മണിക്കൂറിലേറെയായി കുടുങ്ങിക്കിടക്കുകയാണെന്നും വിവരങ്ങൾ ഉണ്ട്.

Tags:    

Similar News