രാജ്യത്ത് വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം? ഗുജറാത്തില്‍ റെയില്‍വേ പാളത്തില്‍ സ്ഥാപിച്ച ഇരുമ്പ് ദണ്ഡില്‍ ട്രെയിന്‍ ഇടിച്ചു; മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ഗുജറാത്തില്‍ റെയില്‍വേ പാളത്തില്‍ സ്ഥാപിച്ച ഇരുമ്പ് ദണ്ഡില്‍ ട്രെയിന്‍ ഇടിച്ചു

Update: 2024-09-26 15:00 GMT

രാജ്യത്ത് വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമം? ഗുജറാത്തില്‍ റെയില്‍വേ പാളത്തില്‍ സ്ഥാപിച്ച ഇരുമ്പ് ദണ്ഡില്‍ ട്രെയിന്‍ ഇടിച്ചു; മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടുഅഹമ്മദാബാദ്: രാജ്യത്ത് വീണ്ടും ട്രെയിന്‍ അട്ടിമറി ശ്രമമെന്ന് സൂചന. ഗുജറാത്തില്‍ റെയില്‍വേ പാളത്തില്‍ സ്ഥാപിച്ച ഇരുമ്പ് ദണ്ഡില്‍ ട്രെയിന്‍ ഇടിച്ചു. പാസഞ്ചര്‍ ട്രെയിനാണ് ഇരുമ്പ് ദണ്ഡില്‍ ഇടിച്ചത്. ട്രെയിന്‍ ഇരുമ്പ് ദണ്ഡില്‍ ഇടിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. ഗുജറാത്തിലെ ബോട്ടാദില്ലില്‍ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

റാണ്‍പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലൂടെ കടന്നുപോകുമ്പോള്‍ ഓഖ-ഭാവ്നഗര്‍ പാസഞ്ചര്‍ ട്രെയിന്‍ (19210) നാലടി നീളമുള്ള ഇരുമ്പ് ദണ്ഡില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് കിഷോര്‍ ബലോലി പറഞ്ഞു. റെയില്‍വേ പാളത്തിന്റെ നടുവിലായി കുത്തിനിര്‍ത്തിയ രീതിയിലാണ് ഇരുമ്പ് ദണ്ഡ് സ്ഥാപിച്ചിരുന്നത്.

കുണ്ഡ്‌ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ഏകദേശം രണ്ട് കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നില്‍ അട്ടിമറി സാധ്യതയുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

തിങ്കളാഴ്ച സൂറത്തില്‍ റെയില്‍വേ ട്രാക്കുകളില്‍ കൃത്രിമം കാണിച്ചതിന് മൂന്ന് റെയില്‍വേ ജീവനക്കാരെ അറസ്റ്റ് ചെയ്തതിരുന്നു. ഇതിന് പിന്നാലെയാണ് ഗുജറാത്തിലെ സംഭവം ഉണ്ടായിരിക്കുന്നത്. നേരത്തെ, പഞ്ചാബിലും സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഡല്‍ഹി-ഭതിന്ദ എക്‌സ്പ്രസ് ട്രെയിന്‍ ലക്ഷ്യമിട്ടാണ് അട്ടിമറി സംഭവമുണ്ടായത്. ഭതിന്ദയിലെ റെയില്‍വേ പാളത്തില്‍ നിന്ന് 9 ഇരുമ്പ് ദണ്ഡുകളാണ് പൊലീസ് കണ്ടെടുത്തത്.

Tags:    

Similar News