രാജധാനി എക്സ്പ്രസില്‍ ബുക്ക് ചെയ്ത സീറ്റ് മറ്റൊരാള്‍ക്ക് വിറ്റു; ടിടിഇയെ റെയില്‍വേ പുറത്താക്കി

രാജധാനി എക്സ്പ്രസില്‍ ബുക്ക് ചെയ്ത സീറ്റ് മറ്റൊരാള്‍ക്ക് വിറ്റു; ടിടിഇയെ റെയില്‍വേ പുറത്താക്കി

Update: 2025-05-16 11:40 GMT

ന്യൂഡല്‍ഹി: തേജസ് രാജധാനിയിലെ ടിടിഇയെ റെയില്‍വേ പുറത്താക്കി. രാജേന്ദ്ര നഗര്‍ ടെര്‍മിനലില്‍ നിന്ന് ന്യൂഡല്‍ഹിയിലേക്ക് പോകുന്ന തേജസ് രാജധാനി എക്സ്പ്രസ് നമ്പര്‍ 12309 എന്ന ട്രെയിനില്‍ യാത്ര ചെയ്തിരുന്ന ഒരു യാത്രക്കാരന്റെ പരാതിയെ തുടര്‍ന്നാണ് ടിടിഇ അമര്‍ കുമാറിനെ റയില്‍വേ പുറത്താക്കിയത്.

യാത്രികന് ട്രെയിനില്‍ ബി8 കോച്ചിലെ 47-ാം നമ്പര്‍ ബെര്‍ത്തില്‍ സ്ഥിരീകരിച്ച ആര്‍എസി സീറ്റ് ഉണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ബെര്‍ത്ത് അനുവദിക്കുന്നതിന് പകരം ടിടിഇ മറ്റൊരാള്‍ക്ക് മുന്‍കൂര്‍ അറിയിപ്പില്ലാതെ സീറ്റ് നല്‍കിയതായാണ് പരാതി. ഇത് യഥാര്‍ത്ഥത്തില്‍ സീറ്റ് ബുക്ക് ചെയ്ത യാത്രക്കാരനെ കടുത്ത നിരാശയിലാക്കുകയും അയാള്‍ക്ക് ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്തു.

ഇതേതുടര്‍ന്ന് ഇദ്ദേഹം ദാനാപൂര്‍ റയില്‍വേ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ (ഡിസിഎം) അഭിനവ് സിദ്ധാര്‍ത്ഥിനെ വിവരം അറിയിച്ചു. പരാതിയില്‍ പെട്ടെന്ന് നടപടി സ്വീകരിച്ച അദ്ദേഹം ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ അസിസ്റ്റന്റ് കൊമേഴ്സ്യല്‍ മാനേജര്‍ക്ക് (എസിഎം) നിര്‍ദ്ദേശം നല്‍കി.

അന്വേഷണത്തിനൊടുവില്‍ യാത്രക്കാരന്റെ പരാതി സത്യമാണെന്ന് കണ്ടെത്തുകയും രാജേന്ദ്ര നഗറിലെ ടിടിഇ ആയ അമര്‍ കുമാറിനെ റയില്‍വേ പിരിച്ചുവിടുകയും ചെയ്തു. സീനിയര്‍ ഡിസിഎമ്മിന്റെ നിര്‍ദ്ദേശപ്രകാരം എസിഎം പരാതിക്കാരനെ നേരിട്ട് ബന്ധപ്പെടുകയും വസ്തുതകള്‍ സ്ഥിരീകരിക്കുകയും ചെയ്തു.

Tags:    

Similar News