ഒഴിഞ്ഞ് കിടന്ന കോച്ചില്‍ സീറ്റിനെ ചൊല്ലി വാക്ക് തര്‍ക്കം; തര്‍ക്കം മുറുകിയപ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും കൈയ്യേറ്റം; വഴക്കിട്ടത് രണ്ട് സ്ത്രീകള്‍; സംഭവം ഡല്‍ഹി മെട്രോയില്‍; വീഡിയോ വൈറല്‍

Update: 2025-09-29 07:04 GMT

ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോയില്‍ വീണ്ടും യാത്രക്കാരെ ഞെട്ടിച്ച് അടിപിടി. പതിവായി ഡല്‍ഹി മെട്രോയില്‍ തിരക്കിനിടയില്‍ നടക്കാറുള്ള ചെറിയ തര്‍ക്കങ്ങള്‍ ഇക്കുറി പക്ഷേ കൈയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം വഴക്ക് ഉണ്ടാകുമ്പോള്‍ ട്രെയിനില്‍ അധികം തിരിക്ക് ഉണ്ടായിരുന്നില്ല. രണ്ട് സ്ത്രീകള്‍ തമ്മിലാണ് ഒഴിഞ്ഞ കോച്ചില്‍ അടിപിടി ഉണ്ടാക്കിയത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിലൂടെയാണ് പുറത്ത് അറിയുന്നത്.

വീഡിയോയില്‍ രണ്ട് സ്ത്രീകള്‍ തമ്മിലുള്ള സംഘര്‍ഷമാണ് കാണാന്‍ കഴിയുന്നത്. ഒരാള്‍ മറ്റെയാളെ സീറ്റിലേക്ക് തള്ളുന്നതും പിന്നീട് തലമുടിയില്‍ പിടിച്ച് വലിക്കുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. വീണുകിടന്ന സ്ത്രീയും ആക്രമണത്തെ പ്രതിരോധിക്കാന്‍ മുഴുവന്‍ ശ്രമിക്കുന്നുണ്ട്. കാലും കൈയ്യും എല്ലാം ഉപയോഗിച്ച് അവര്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നുണ്ട്. ചെറിയ തര്‍ക്കം കുറഞ്ഞ സമയത്തിനുള്ളില്‍ കൈയ്യാങ്കളിയിലേക്ക് മാറിയപ്പോള്‍ അവിടെ ഉണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് എന്ത് ചെയ്യണം എന്ന് അറിയാതെ ആശയക്കുഴപ്പത്തിലായി. സംഭവത്തില്‍ ഇടപെടണോ എന്ന് സംശയത്തിലായിരുന്നു അവര്‍.

എന്നാല്‍ അടി തുടര്‍ന്നുകൊണ്ടേ ഇരുന്നപ്പോള്‍ ചില ആളുകള്‍ ഇടപെടാന്‍ ശ്രമിച്ചെങ്കിലും രണ്ട് സ്ത്രീകളും അവരെ വകവെച്ചില്ല. ശേഷം ഒരു സ്റ്റേഷനില്‍ ട്രെയിന്‍ നില്‍ക്കുമ്പോള്‍ സ്ത്രീകളില്‍ ഒരാള്‍ അടി നിര്‍ത്തി പെട്ടെന്ന് ഇറങ്ങിപ്പോകുകയായിരുന്നു. അപ്പോള്‍ മാത്രമാണ് അടി അവസാനിച്ചത്. സംഭവത്തിന് വിരാമം കുറിച്ചത്. കാരണത്തെക്കുറിച്ച് വ്യക്തതയില്ലെങ്കിലും സീറ്റിനെ ചൊല്ലിയായിരുന്നു തര്‍ക്കം എന്നായിരുന്നു ചിലര്‍ പറഞ്ഞത്. പക്ഷേ രസം എന്തെന്ന് വച്ചാല്‍ കോച്ചിലെ പല സീറ്റുകളും ഒഴിഞ്ഞ് കിടക്കുകയായിരുന്നുവെന്നതാണ്.

എന്തായാലും ചുരുങ്ങിയ ദൈര്‍ഘ്യമുള്ള വീഡിയോ വൈറലായതോടെ നിരവധി പേരാണ് സാമൂഹികമാധ്യമങ്ങളില്‍ പ്രതികരണങ്ങളുമായി എത്തിയത്. ചിലര്‍ രസകരമായ കമന്റുകള്‍ പങ്കുവെച്ചപ്പോള്‍, ചിലര്‍ സംഭവത്തെ ആശങ്കയോടെ വിലയിരുത്തുകയും ചെയ്തു.


Tags:    

Similar News