'എന്റെ നാട്ടിൽ ഈ വിലക്ക് കുറഞ്ഞത് എട്ട് പഴമെങ്കിലും കിട്ടും'; കച്ചടവടക്കാരൻ ഒരു പഴത്തിന് വില പറഞ്ഞത് 100 രൂപ; വില കേട്ട് ഞെട്ടി വിദേശ ടൂറിസ്റ്റ്; ഹൈദരാബാദിൽ നിന്നുള്ള വീഡിയോ വൈറൽ
ഹൈദരാബാദ്: വിനോദസഞ്ചാരം രാജ്യത്തെ പ്രധാന വരുമാന സ്രോതസ്സുകളിൽ ഒന്നാണ്. വൈവിധ്യമാർന്ന സംസ്കാരം ആസ്വദിക്കാൻ ലക്ഷക്കണക്കിന് വിദേശ ടൂറിസ്റ്റുകളാണ് ഇന്ത്യ സന്ദർശിക്കുന്നത്. എന്നാൽ ടൂറിസ്റ്റുകളുടെ അധിക കാശ് ഈടാക്കി കബിളിപ്പിക്കുന്ന സന്ദർഭങ്ങൾ നിരവധി മുൻപും ഉണ്ടായിട്ടുണ്ട്. അത്തരത്തിൽ ഒരനുഭവം പങ്ക് വെച്ചിരിക്കുകയാണ് യുവാവായ വിദേശ ടൂറിസ്റ്റ്. ഹൈദരാബാദിൽ നിന്നാണ് വീഡിയോ പകർത്തിയിരിക്കുന്നത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്ക് വെച്ചിരിക്കുന്നത് hugh.abroad എന്ന ഉപഭോഗ്താവാണ്. വീഡിയോയിൽ കാണുന്നത് വിദേശിയായ യുവാവ് ഉന്തുവണ്ടിയിൽ പഴം വിൽക്കുന്നയാളെ സമീപിക്കുന്നതാണ്. ഒരു പഴത്തിന് എത്ര രൂപയാണെന്ന ചോദ്യത്തിന് കച്ചവടക്കാരൻ പറയുന്നത് 100 രൂപ എന്നാണ്.
എന്നാൽ വില വിശ്വസിക്കാനാകാതെ വിദേശി പല തവണ കച്ചവടക്കാരനോട് വില കേട്ട് ഉറപ്പ് വരുത്തുന്നുണ്ട്. ഒരു പഴത്തിനോ, നൂറു രൂപയോ എന്നിയാൾ പല തവണ ചോദിക്കുന്നുണ്ട്. എന്നാൽ, കച്ചവടക്കാരൻ ആ വിലയിൽ തന്നെ ഉറച്ച് നിൽക്കുകയാണ്. ഒരു ചെറിയ പഴം അയാൾ എടുത്തു കാണിക്കുന്നതും ഇതിന് തന്നെയാണ് ആ വില എന്ന് പറയുന്നതും കാണാം. അതോടെ, യുവാവ് അത് വാങ്ങാൻ തയ്യാറാവുന്നില്ല. മാത്രമല്ല, ഇങ്ങനെയാണെങ്കിൽ നിങ്ങളുടെ കച്ചവടം നടക്കുമോ എന്ന സംശയവും പ്രകടിപ്പിക്കുന്നുണ്ട്. തന്റെ നാട്ടിൽ ഈ വിലക്ക് 8 പഴമെങ്കിലും ലഭിക്കുമെന്നും യുവാവ് വിഡിയിൽ പറയുന്നത് കാണാം.
എന്തായാലും, വീഡിയോ കണ്ട് നിരവധിപ്പേരാണ് തങ്ങളുടെ അഭിപ്രായവുമായി മുന്നോട്ട് വന്നത്. അയാൾ, ഒരു പഴത്തിനാണ് 100 രൂപ എന്ന് പറയുന്നതെങ്കിൽ അത് വളരെ കൂടിയ വിലയാണ് എന്നും നിങ്ങളെ പറ്റിക്കാൻ ശ്രമിക്കുന്നതാണ് എന്നും നിരവധിപ്പേർ അഭിപ്രായപ്പെട്ടിട്ടുണ്ട്. മറ്റ് ചിലർ ഇത് വിദേശികൾക്കുള്ള പൈസ ആയിരിക്കാം എന്നും പറയുന്നുണ്ട്. കച്ചവടക്കാരൻ അത്യാഗ്രഹിയാണെന്നും കമന്റുകൾ വന്നു.