വിവേക് എക്സ്പ്രസിൻ്റെ എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടു; ഒഴിവായത് വൻ ദുരന്തം; ഏറെനേരം ട്രെയിൻ ഗതാഗതം സ്തംഭിച്ചു
By : സ്വന്തം ലേഖകൻ
Update: 2024-10-25 10:56 GMT
തിരുവാലം: ദിബ്രുഗഡ്- കന്യാകുമാരി വിവേക് എക്സ്പ്രസിൻ്റെ എഞ്ചിൻ കോച്ചുകളിൽ നിന്ന് വേർപെട്ടതായി റിപ്പോർട്ടുകൾ. തമിഴ്നാട്ടിലെ വെല്ലൂർ ജില്ലയിലെ തിരുവാലത്തിന് സമീപത്താണ് അപകടം നടന്നത്.
അപകടത്തെ തുടർന്ന് ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം ദീർഘനേരം സ്തംഭിച്ചു. അസമിലെ ദിബ്രുഗഡിൽ നിന്ന് തമിഴ്നാട്ടിലെ കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം നടന്നത്.
ട്രെയിനിൽ ആകെ 22 കോച്ചുകളാണ് ഉണ്ടായിരുന്നത്. പ്രശ്നം പരിഹരിക്കാനായി ട്രെയിനിലെ യാത്രക്കാർ രണ്ട് മണിക്കൂറിലേറെയാണ് ഒടുവിൽ കാത്തിരുന്നത്.
സംഭവത്തെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് വേണ്ടി റെയിൽവേ ബദൽ സംവിധാനങ്ങൾ തേടിയിട്ടുണ്ട്. ഒഴിവായത് വൻ ദുരന്തമെന്ന് അധികൃതർ പറഞ്ഞു.