യുവതിയെ ഓട്ടോഡ്രൈവർ ബലാത്സംഗം ചെയ്തു; വീട്ടിൽ അറിയാതിരിക്കാൻ കാണിച്ചത് അറ്റകൈ പ്രയോഗം; ജനനേന്ദ്രിയത്തിൽ കല്ലും ബ്ലേഡും തിരുകി യുവതി; ചെയ്തത് ഇക്കാരണത്താൽ!

Update: 2025-01-24 13:02 GMT

മുംബൈ: യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഓട്ടോ ഡ്രൈവര്‍ പിടിയിൽ. മുംബൈ സ്വദേശിയായ 20 കാരിയാണ് ബലാത്സംഗത്തിനിരയായത്. യുവതിയുടെ ജനനേന്ദ്രിയത്തില്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ സര്‍ജിക്കല്‍ ബ്ലേഡും കല്ലുകളും കണ്ടെത്തി.

ബലാത്സംഗ വിവരം വീട്ടിലറിഞ്ഞാല്‍ അവര്‍ എങ്ങനെ പ്രതികരിക്കുമെന്ന പേടിയിൽ യുവതി തന്നെയാണ് കല്ലുകളും ബ്ലേഡും ജനനേന്ദ്രിയത്തില്‍ തിരുകിയതെന്നാണ് പ്രാഥമികാന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.

ഗോരേഗാന്‍ റെയില്‍വെ സ്‌റ്റേഷന് സമീപം ബുധനാഴ്ച രാവിലെയാണ് യുവതിയെ പോലീസ് കണ്ടെത്തുന്നത്. ചോദ്യം ചെയ്തപ്പോള്‍ വീടിനു സമീപത്ത് നിന്ന് കുറ്റാരോപിതനായ ഡ്രൈവറുടെ ഓട്ടോയില്‍ താന്‍ കയറിയെന്നും ഇയാള്‍ തന്നെ ബീച്ചിലേക്ക് കൊണ്ടു പോയിയെന്നും യുവതി പറയുന്നു.

അവിടെ ഏതേലും ഹോട്ടലില്‍ മുറിയെടുത്ത് തങ്ങുകയായിരുന്നു ഉദ്ദേശ്യമെങ്കിലും യുവതിയുടെ പക്കല്‍ തിരിച്ചറിയല്‍ രേഖകളൊന്നുമില്ലായിരുന്നത് കൊണ്ട് മുറി ലഭിച്ചില്ല. ഇരുവരും രാത്രി ബീച്ചില്‍ തന്നെയിരുന്നു. ഇതിനിടെ ഓട്ടോ ഡ്രൈവര്‍ തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് യുവതി പറയുന്നു. പിന്നാലെ യുവതിയെ ബീച്ചിലുപേക്ഷിച്ച് ഡ്രൈവര്‍ കടന്നുകളഞ്ഞു.

പാടുപെട്ടാണ് സമീപത്തുള്ള റെയില്‍വെ സ്റ്റേഷനിലേക്ക് യുവതി എത്തിച്ചേര്‍ന്നത്. ബലാത്സംഗ വിവരം വീട്ടുകാരറിഞ്ഞാല്‍ അവരെങ്ങനെയാകും പ്രതികരിക്കുകയെന്നോര്‍ത്ത് തനിക്ക് വീട്ടിലേക്ക് മടങ്ങാന്‍ ഭയം തോന്നിയെന്ന് യുവതി പറയുന്നു. ഈ പരിഭ്രാന്തിയില്‍ സര്‍ജിക്കല്‍ ബ്ലേഡ് വാങ്ങി ജനനേന്ദ്രിയത്തില്‍ തിരുകുകയായിരുന്നു. രക്തസ്രാവവും വേദനയും അധികമായതോടെ യുവതി പോലീസിനെ സമീപിക്കുകയായിരുന്നു.

Tags:    

Similar News