ഹോസ്റ്റൽ മുറിക്കുള്ളിൽ കയറിയപ്പോൾ ചെറിയൊരു സംശയം; ഒളിപ്പിച്ച നിലയിലൊരു ക്യാമറയും സ്റ്റോറേജ് ചിപ്പുകളും; യുവതിക്ക് തോന്നിയ സംശയം സത്യമായി; പ്രതിയെ കണ്ട് പോലീസിന് ഞെട്ടൽ
By : സ്വന്തം ലേഖകൻ
Update: 2025-03-09 13:32 GMT
ഹൈദരാബാദ്: സ്വകാര്യ വനിതാ ഹോസ്റ്റലിൽ മൊബൈൽ ചാർജറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ക്യാമറ കണ്ടെത്തി. തെലങ്കാനയിലെ സംഗറെഡ്ഡി ജില്ലയിലെ അമീൻപൂർ പ്രദേശത്താണ് സംഭവം നടന്നത്. സംഭവത്തിൽ ഹോസ്റ്റൽ ഉടമ ബി മഹേശ്വറിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും സംഭവത്തിൽ അന്വേഷണം ആരംഭിക്കുകയും ചെയ്തു.
ഹോസ്റ്റലിലെ വില്ല നമ്പർ 75ൽ താമസിക്കുന്ന ഒരു യുവതിയാണ് ഒളിപ്പിച്ച നിലയിലുള്ള ക്യാമറ കണ്ടെത്തിയത്. ഉടൻ തന്നെ ഹോസ്റ്റലിലെ മറ്റ് താമസക്കാരെ യുവതി വിവരമറിയിക്കുകയും അവർ പോലീസിനെ വിളിക്കുകയും ചെയ്തു.
പോലീസെത്തി നടത്തിയ പരിശോധനയില്‍ ചാര്‍ജറിൽ ഒളിപ്പിച്ച ക്യാമറയും നിരവധി സ്റ്റോറേജ് ചിപ്പുകളും പിടിച്ചെടുത്തു. അവ ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.