പ്രശസ്ത റെസ്റ്റോറന്റ് ശൃംഖലയായ രാമേശ്വരം കഫേയിലെ ഭക്ഷണത്തില്‍ പുഴു; പൊങ്കല്‍ ഭക്ഷണത്തില്‍ നിന്നാണ് പുഴു കണ്ടെത്തിയത്; കഫേ ജീവനക്കാര്‍ മാപ്പ് പറഞ്ഞ് ഭക്ഷണത്തിന്റെ പൈസ തിരികെ കൊടുത്തു
ബംഗളൂരു: പ്രശസ്ത റീട്ടെയില്‍ റെസ്റ്റോറന്റ് ശൃംഖലയായ രാമേശ്വരം കഫേ വീണ്ടും ഭക്ഷ്യസുരക്ഷാ വിവാദത്തിലേക്ക്. ബംഗളൂരു വിമാനത്താവളത്തിലെ ഔട്ട്ലെറ്റില്‍ വിതരണം ചെയ്ത പൊങ്കലില്‍ പുഴു കണ്ടെത്തിയതായി ഗുരുതര ആരോപണം ഉയര്‍ന്നിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. ഭക്ഷണം വാങ്ങിയ ഉപഭോക്താവ് പൊങ്കലില്‍ നിന്ന് പുഴു കണ്ടെത്തിയതോടെയാണ് പരാതിയുടെ തുടക്കം. ആദ്യഘട്ടത്തില്‍ പരാതി ഉയര്‍ത്തിയതിനെ ഉടമസ്ഥപ്പക്ഷം മറികടക്കാന്‍ ശ്രമിച്ചെങ്കിലും, സംഭവത്തെക്കുറിച്ചുള്ള ദൃശ്യങ്ങള്‍ വീഡിയോയിലാക്കി പകര്‍ത്തിയതോടെ അധികൃതര്‍ വിഷയത്തില്‍ പ്രതികരിക്കേണ്ടിവന്നു. തുടര്‍ന്നു കഫേ ജീവനക്കാര്‍ ഉപഭോക്താവിനോട് മാപ്പുപറഞ്ഞു, വാങ്ങിയ 300 രൂപ തിരികെ നല്‍കി.
വിവാദത്തിന് പുറമേ സംഭവത്തിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെയായി വ്യാപകമായി പ്രചരിച്ചിരിക്കുകയാണ്. പൊങ്കലില്‍ പുഴുവിന്റെ സാന്നിധ്യം കണ്ടതോടെ ജീവനക്കാര്‍ ക്ഷമാപണം ചെയ്യതെന്നും വീഡിയോയില്‍ പറയുന്നുണ്ട്. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന രാമേശ്വരം കഫേയ്ക്കെതിരായി മുമ്പും സമാനമായ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തെലങ്കാന സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഉഴുന്ന് പിടിച്ചെടുത്തതും സ്ഥാപനത്തിന് ശുചിത്വം ഇല്ലാ എന്നും കണ്ടെത്തിയിരുന്നു.
ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്നാരോപിച്ച് വിവിധ സംസ്ഥാനങ്ങളിലായി രാമേശ്വരം കഫെയ്‌ക്കെതിരായ നിയന്ത്രണ നടപടികള്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയെ പ്രതിസന്ധിയിലാക്കുന്ന ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനായി ശക്തമായ നിയമനടപടികള്‍ ജനങ്ങളും ആവശ്യപ്പെടുന്നുണ്ട്.