ജമ്മു കശ്മീരിലെ കത്വ ജില്ലയില്‍ ഏറ്റുമുട്ടല്‍; പാക്കിസ്താന്‍ സ്വദേശിയായ ജയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം
ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍; പാക്കിസ്താന്‍ സ്വദേശിയായ ജയ്‌ഷെ മുഹമ്മദ് ഭീകരനെ വധിച്ച് സൈന്യം
ജമ്മു: ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ള പാക്കിസ്ഥാന്‍ ഭീകരനെ സൈന്യം വധിച്ചു. ജയ്‌ഷെ മുഹമ്മദ് കമാന്‍ഡര്‍ ഉസ്മാനാണ് കൊല്ലപ്പെട്ടത്. ഇയാളുടെ പക്കല്‍ നിന്നും എം4 ഓട്ടമാറ്റിക് റൈഫില്‍ ഉള്‍പ്പെടെ നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കിഷ്ത്വാര്‍ ജില്ലയിലെ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ ദീര്‍ഘകാലം ഒളിവില്‍ കഴിയാന്‍ നിര്‍മിച്ചിരുന്ന ബങ്കറുകള്‍ കഴിഞ്ഞ ദിവസം സൈന്യം തകര്‍ത്തിരുന്നു. മേഖലയിലെ ജെയ്ഷെ മുഹമ്മദ് ഭീകരവാദ പ്രവര്‍ത്തനങ്ങളെ നിര്‍വീര്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുക്കിയ 'ഓപ്പറേഷന്‍ ട്രാഷി-1' ന്റെ ഭാഗമായി നടന്ന ഏറ്റുമുട്ടലില്‍ ഹവില്‍ദാര്‍ ഗജേന്ദ്ര സിംഗ് എന്നറിയപ്പെടുന്ന ഒരു സൈനിക ജവാന്‍ കൊല്ലപ്പെടുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.