പ്രണയം സത്യമാണെങ്കില്‍ വിഷം കഴിക്കിച്ച് തെളിയിക്കണം; വിഷം കഴിച്ച യുവാവിന് ദാരുണാന്ത്യം; പോലീസ് അന്വേഷണം ആരംഭിച്ചു

Update: 2025-10-12 02:15 GMT

കോര്‍ബ: ഛത്തീസ്ഗഡിലെ കോര്‍ബയില്‍ യുവാവിന് ദാരുണാന്ത്യം. ദിയോപാഹ്രി ഗ്രാമത്തില്‍ നിന്നുള്ള കൃഷ്ണകുമാര്‍ പാണ്ഡോ (20)യാണ് മരണപ്പെട്ടത്. സോനാരിയില്‍ താമസിക്കുന്ന ഒരു പെണ്‍കുട്ടിയോടുള്ള ബന്ധം കാരണം കുടുംബങ്ങള്‍ തമ്മില്‍ പ്രശ്നങ്ങള്‍ നിലനിന്നിരുന്നു.

പെണ്‍കുട്ടിയുടെ വീട്ടുകാര്‍ യുവാവിനെ വിളിച്ച് വീട്ടിലെത്തിച്ചപ്പോള്‍, തന്റെ പ്രണയം സത്യസന്ധമാണെന്ന് തെളിയിക്കാന്‍ വിഷം കഴിക്കണമെന്ന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. പെണ്‍കുട്ടിയോട് ഉള്ള പ്രണയം തെളിയിക്കാനെന്ന വ്യാജേന കൃഷ്ണകുമാര്‍ വിഷം കഴിച്ചു.

ശേഷം അസുഖം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ക്ക് വിവരം അറിയിക്കുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഒക്ടോബര്‍ എട്ടിന് ചികിത്സയ്ക്കിടെ യുവാവ് മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. യുവാവിനെ ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതില്‍ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

Tags:    

Similar News