പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കണമെന്ന് ഭാര്യ; സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിരസിച്ച് ഭര്‍ത്താവ്: യുവതി ആത്മഹത്യ ചെയ്തു

പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിയില്ല; യുവതി ആത്മഹത്യ ചെയ്തു

Update: 2026-01-18 23:59 GMT

ആരവല്ലി: പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ ആരവല്ലിയിലാണ് 22കാരി ആത്മഹത്യ ചെയ്തത്. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരാന്‍ യുവതി ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. ഇത് നിരസിച്ചതിന് പിന്നാലെയാണ് ആത്മഹത്യ. നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഖാനന്‍ റിജാന്‍ ആണ് മരിച്ചത്.

നേപ്പാള്‍ സ്വദേശിയായ ഊര്‍മിള ഭര്‍ത്താവിനും കുട്ടിക്കുമൊപ്പം ഗുജറാത്തിലെ മൊദാസയിലാണ് താമസിച്ചിരുന്നത്. ഇവിടെ ഇവര്‍ ഒരു ചൈനീസ് ഭക്ഷണശാല നടത്തിയിരുന്നു. പുതിയ മൊബൈല്‍ ഫോണ്‍ വാങ്ങിത്തരണമെന്ന് ഊര്‍മിള ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഭര്‍ത്താവ് ഇത് നിരസിച്ചു. ഇതിനു പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത്.

സ്വന്തംവീട്ടില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു യുവതിയുടെ മൃതദേഹം. പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു.

Tags:    

Similar News