നാട്ടിലേക്ക് പറന്നിറങ്ങിയാല്‍ വിമാനത്താവളത്തില്‍ വച്ച് പിടിവീഴും; പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് ധനസമാഹരണം നടത്തിയ പതിനായിരത്തോളം മലയാളികള്‍ ഗള്‍ഫില്‍ കുടുങ്ങി; മലയാളികള്‍ അടക്കം 13,000 പി എഫ് ഐ അനുഭാവികള്‍ പണം അയച്ചത് ഹവാല ഇടപാട് വഴി; എന്‍ ഐ എ വലയില്‍ ആദ്യം കുടുങ്ങിയത് ബിഹാര്‍ സ്വദേശി മുഹമ്മദ് ആലം
പോപ്പുലര്‍ ഫ്രണ്ടിനെ പിന്തുണച്ച് ധനസമാഹരണം നടത്തിയ പതിനായിരത്തോളം മലയാളികള്‍ ഗള്‍ഫില്‍ കുടുങ്ങി
ന്യൂഡല്‍ഹി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിന് പണം നല്‍കിയ 13,000 അക്കൗണ്ടുകള്‍ എന്‍ഐഎ കണ്ടെത്തി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ് പണം എത്തിയത്. പണം സമാഹരിച്ച് നല്‍കിയവരില്‍ കൂടുതലും മലയാളികളാണ്്. നാട്ടില്‍ തിരിച്ചെത്തിയാല്‍, അറസ്റ്റുണ്ടാകുമെന്ന് വന്നതോടെ, ഇവരില്‍ പലരും ഗള്‍ഫില്‍ കുടുങ്ങി കിടക്കുകയാണ്. ഇവരില്‍ പലരും കുടുംബാംഗങ്ങെള ഗള്‍ഫ് രാജ്യങ്ങളിലെത്തിച്ചിരിക്കുകയാണ്.
പോപ്പുലര്‍ ഫ്രണ്ടിനായി പണം എത്തിയ 13,000 അക്കൗണ്ടുകളില്‍, 10,000 അക്കൗണ്ടുകള്‍ മലയാളികളുടേത് എന്നാണ് എന്‍ഐഎ നല്‍കുന്ന സൂചന. പ്രതി പട്ടികയില്‍ ആരൊക്കെയെന്ന് വ്യക്തമാകാത്തത് കൊണ്ട് തന്നെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങുമ്പോഴായിരിക്കും പിടിവീഴുക. ഇതാണ് പലരെയും കുഴയ്ക്കുന്നത്. ഇഡിയാണ് ആരോപണവിധേയമായ എന്‍ ആര്‍ ഐ അക്കൗണ്ടുകളുടെ പട്ടിക എന്‍ഐഎക്ക് കൈമാറിയത്.
എന്‍ഐഎയുടെയോ, ഇഡിയുടെയോ പിടി വീഴുമെന്ന് ഭയന്ന് ആരോപണവിധേയരില്‍ മിക്കവരും അവധിക്ക് പോലും നാട്ടിലെത്താതെ ഗള്‍ഫില്‍ തന്നെ തുടരുകയാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് 13,000 പേര്‍ ഹവാല ഇടപാട് വഴി പോപ്പുലര്‍ ഫ്രണ്ടിന് പണം എത്തിച്ചുവെന്നാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.
പോപ്പുലര്‍ ഫ്രണ്ടിന് ഫണ്ട് ചെയ്ത നിരവധി ഗള്‍ഫ് മലയാളികളെ എന്‍ഐഎ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരുടെ ബാങ്ക് അക്കൗണ്ടുകള്‍ പിന്തുടര്‍ന്ന് നടപടി സ്വീകരിച്ചു വരികയാണ്. തങ്ങള്‍ പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തം അല്ലാത്തതിനാല്‍ നാട്ടിലേക്കുള്ള യാത്ര ഈ മലയാളികളെ സംബന്ധിച്ച് വലിയ റിസ്‌കാണ്. ഹത്രാസ് കേസില്‍ ആരോപണ വിധേയരായ സിദ്ധിഖ് കാപ്പന്‍, റൗഫ് ഷെരീഫ്, ഇവരുടെ ഭാര്യമാര്‍ എന്നിവരുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയവരും ഹവാല പ്രതി പട്ടികയിലുണ്ട്.
നേരത്തെ ദുബായില്‍ നിന്നും ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനമിറങ്ങിയ ബിഹാര്‍ സ്വദേശി മുഹമ്മദ് ആലത്തിനെ എന്‍ ഐ എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ആലത്തിന്റെ അക്കൗണ്ടിലേക്ക് സംശയാസ്പദമായ രീതിയില്‍ വന്‍തുക നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു, പ്രത്യേക എന്‍ഐഎ കോടതി ആലത്തിന് എതിരെ അറസ്റ്റ് വാറണ്ടും ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. ഇയാള്‍ക്ക് ആയുധ പരിശീലനവും കിട്ടിയതായി ആരോപണമുണ്ട്. കേസില്‍ 18 ാമത്തെ പ്രതിയാണ് മുഹമ്മദ് ആലത്ത്,.
മുഹമ്മദ് ആലത്തിന്റെ അറസ്റ്റോടെ ഹവാല ശൃംഖലയില്‍ ഉള്‍പ്പെട്ടവരെല്ലാം കിടുങ്ങിയിരിക്കുകയാണ്. എന്‍ ഐ എയുടെയും ഇഡിയുടെയും നടപടികള്‍ ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഇറങ്ങി തിരിച്ചവരുടെ ഉറക്കം കെടുത്തി.
പോപ്പുലര്‍ ഫ്രണ്ടിന് ഗള്‍ഫിലടക്കം 13,000 സജീവ പ്രവര്‍ത്തകര്‍ ഉള്ളതായി ഇഡി കഴിഞ്ഞ ഒക്ടോബറില്‍ വ്യക്തമാക്കിയിരുന്നു.
പിഎഫ്‌ഐയുടെ 56.56 കോടി രൂപ വിലവരുന്ന 35 സ്ഥാവര സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരുന്നു. പിഎഫ്‌ഐയുടെ വിവിധ ട്രസ്റ്റുകളുടെയും വ്യക്തികളുടെയുമടക്കം സ്വത്തുക്കളാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കണ്ടുകെട്ടിയത്. 2024, ഒക്ടോബര്‍ 19ന് 35.43 കോടി രൂപയുടെ 19 സ്ഥാവര സ്വത്തുക്കളും ഏപ്രില്‍ 16ന് 21.13 കോടി രൂപയുടെ 16 സ്ഥാവര സ്ഥത്തുക്കളും കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചിരുന്നു.
ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനും സാമ്പത്തിക സഹായം നല്‍കുന്നതിനുമായി പിഎഫ്‌ഐ ഓഫീസ് ഭാരവാഹികള്‍, അംഗങ്ങള്‍, കേഡറുമാര്‍ തുടങ്ങിയവര്‍ ഗുഢാലോചന നടത്തുകയും ഫണ്ട് സമാഹരണം നടത്തുകയും ചെയ്തുവെന്ന് ഇഡി പറയുന്നു. ബാങ്ക്, ഹവാല, സംഭാവന വഴിയാണ് ഫണ്ട് സമാഹരണം നടത്തിയത്. ഇത്തരത്തില്‍ ശേഖരിച്ച തുക കേരളം, കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന, ഡല്‍ഹി, രാജസ്ഥാന്‍, മഹാരാഷ്ട്ര, ബിഹാര്‍, പശ്ചിമ ബംഗാള്‍, അസം, ജമ്മു കശ്മീര്‍, മണിപ്പൂര്‍ എന്നിവിടങ്ങളിലെ 29 ബാങ്ക് അക്കൗണ്ടുകളിലായി നിക്ഷേപിച്ചുവെന്നും ഇഡി വ്യക്തമാക്കി.