കൂലിപ്പണിക്കാരനായ അച്ഛന്‍ വായ്പയെടുത്ത 24,000 രൂപ മോഷ്ടിച്ചു; ചോദ്യം ചെയ്തപ്പോള്‍ 13കാരന്‍ നാടുവിട്ടു: പോലിസ് അന്വേഷിക്കുന്നതിനിടെ കുട്ടി തിരികെ എത്തിയത് ഉന്മാദാവസ്ഥയില്‍

അച്ഛൻ വായ്പയെടുത്ത 24,000 രൂപ മോഷ്ടിച്ചു; ചോദിച്ചപ്പോൾ 13-കാരൻ നാടുവിട്ടു,

Update: 2024-11-02 03:35 GMT
കൂലിപ്പണിക്കാരനായ അച്ഛന്‍ വായ്പയെടുത്ത 24,000 രൂപ മോഷ്ടിച്ചു; ചോദ്യം ചെയ്തപ്പോള്‍ 13കാരന്‍ നാടുവിട്ടു: പോലിസ് അന്വേഷിക്കുന്നതിനിടെ കുട്ടി തിരികെ എത്തിയത് ഉന്മാദാവസ്ഥയില്‍
  • whatsapp icon

ആലപ്പുഴ: കൂലിപ്പണിക്കാരനായ അച്ഛന്‍ വീട്ടിലെ അത്യാവശ്യത്തിനായി വായ്പയെടുത്ത 24,000 രൂപ 13 വയസ്സുകാരനായ മകന്‍ മോഷ്ടിച്ചു. മകന്‍ പണം മോഷ്ടിച്ചെന്ന് മനസ്സിലായ പിതാവ് ചോദ്യംചെയ്തതോടെ കുട്ടി അര്‍ധരാത്രിയില്‍ നാടുവിട്ടു. പോലീസും വീട്ടുകാരും അരിച്ചുപെറുക്കിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അവസാനം എടുത്ത പണംകൊണ്ട് ഇയര്‍ ഫോണ്‍ അടക്കം കുറെ ഇലക്ട്രോണിക് സാധനങ്ങള്‍ വാങ്ങി കുട്ടി തിരിച്ചെത്തി.

ലഹരി പദാര്‍ത്ഥം കഴിച്ചതു പോലെതീര്‍ത്തും ഉന്മാദാവസ്ഥയിലാണ് കുട്ടി വീട്ടില്‍ തിരികെ എത്തിയത്. കഴിഞ്ഞദിവസം രാത്രിയില്‍ ആലപ്പുഴയിലായിരുന്നു സംഭവം. അച്ഛന്‍ സൂക്ഷിച്ച പണം കാണാഞ്ഞപ്പോള്‍ മകനെ സംശയിച്ചു. ചോദിക്കുകയും ശാസിക്കുകയും ചെയ്തു. ഇതില്‍ വിഷമിച്ച് രാത്രി 12-നാണ് കുട്ടി വീടുവിട്ടിറങ്ങിയത്. ഉടനെ വീട്ടുകാര്‍ പോലീസില്‍ അറിയിച്ചു. രാത്രിയായതിനാലും കൈയില്‍ പണമുള്ളതിനാലും വീട്ടുകാര്‍ പരിഭ്രാന്തരായി. സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

വെള്ളിയാഴ്ച രാവിലെ കുട്ടി തിരിച്ചെത്തി. എന്നാല്‍, ലഹരിപദാര്‍ഥമെന്തോ കഴിച്ച് കുട്ടി ഉന്മാദാവസ്ഥയിലായിരുന്നെന്ന് പോലീസ് പറഞ്ഞു. അതിനാല്‍ കുടുതല്‍ ചോദിച്ചറിയാന്‍ കഴിഞ്ഞില്ല. കുട്ടിക്ക് കൗണ്‍സലിങ് അടക്കമുള്ള ബോധവത്കരണം നല്‍കാനുള്ള നടപടി പോലീസ് തുടങ്ങി.

Tags:    

Similar News