കാസര്‍കോട്ട് പത്താം ക്ലാസ്സുകാരി വീട്ടില്‍ പ്രസവിച്ചു; രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍; ഗര്‍ഭിണിയായിരുന്നെന്ന് അറിഞ്ഞില്ലെന്ന് അമ്മ; ആരാണ് ഉത്തരവാദിയെന്ന് അറിയില്ലെന്ന് പതിനഞ്ചുകാരി; അന്വേഷണം ബന്ധുവിലേക്ക്? പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു

കാസര്‍കോട്ട് പത്താം ക്ലാസ്സുകാരി വീട്ടില്‍ പ്രസവിച്ചു

Update: 2025-07-24 12:53 GMT

കാസര്‍കോട്: കാഞ്ഞങ്ങാട് പത്താം ക്ലാസുകാരി പ്രസവിച്ചു. ഇന്നലെ വീട്ടില്‍വച്ചാണ് പെണ്‍കുട്ടി പ്രസവിച്ചത്. പിന്നീട് ശാരീരിക അസ്വസ്ഥതകളുണ്ടായതോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

രക്തസ്രാവത്തെത്തുടര്‍ന്നു പെണ്‍കുട്ടിയെ മാതാവാണ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയായ വിവരം അറിയില്ലായിരുന്നന്നാണ് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്. ആരാണ് ഉത്തരവാദിയെന്ന് തനിക്ക് അറിയില്ലെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞതെന്നാണ് സൂചന. പൊലീസ് പതിനഞ്ചുകാരിയുടെ അമ്മയുടെ മൊഴിയെടുത്തിട്ടുണ്ട്. ഇതില്‍ നിന്ന് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്.

എട്ടാം മാസത്തിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. പെണ്‍കുട്ടിക്കും നവജാത ശിശുവിനും നിലവില്‍ പ്രശ്‌നങ്ങളില്ല. സംഭവത്തെക്കുറിച്ച് ഹൊസ്ദുര്‍ഗ് പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ പീഡനത്തിനിരയായോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ പെണ്‍കുട്ടി തയാറായില്ല. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

ബന്ധുവാണോ ഉത്തരവാദിയെന്ന് സംശയിക്കുന്നുണ്ട്. ഡി എന്‍ എ പരിശോധന നടത്തിയ ശേഷം കൂടുതല്‍ നടപടികളിലേക്ക് കടന്നേക്കും. ആരോഗ്യനില മെച്ചപ്പെടുന്നതനുസരിച്ച് പെണ്‍കുട്ടിയെ കൗണ്‍സലിംഗിന് വിധേയമാക്കും.

കുട്ടിയെ പീഡിപ്പിച്ചത് ബന്ധുവാണെന്ന സംശയത്തിലാണ് അന്വേഷണസംഘം. പോക്സോ വകുപ്പ് പ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംശയിക്കുന്ന ബന്ധു പോലീസ് നിരീക്ഷണത്തില്‍ ആണുള്ളത്.

Similar News