മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘം ബാങ്ക് മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ടു; എസ്ബിഐ ശാഖയിൽ നിന്നും കവർന്നത് കോടികൾ; കാറിൽ രക്ഷപ്പെടുന്നതിനിടെ ട്വിസ്റ്റ്; സ്വര്‍ണത്തിന്റെ പകുതിയും ഉപേക്ഷിച്ച് മോഷണ സംഘം കടന്നു
ബംഗളൂരു: കർണാടകയിലെ വിജയപുര ജില്ലയിലുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്ബിഐ) ശാഖയിൽ നിന്ന് ഏകദേശം എട്ട് കോടി രൂപയും 50 പവൻ സ്വർണവും കവർന്നതായി റിപ്പോർട്ട്. മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ സംഘമാണ് ബാങ്കിൽ അതിക്രമിച്ചു കയറി മാനേജരെയും ജീവനക്കാരെയും കെട്ടിയിട്ട് മോഷണം നടത്തിയത്.
ബാങ്ക് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, മഹാരാഷ്ട്രയിൽ നിന്നുള്ള സംഘമാണ് കവർച്ചയ്ക്ക് പിന്നിലെന്ന് സംശയിക്കുന്നു. മോഷണത്തിന് ശേഷം പ്രതികൾ ഉപയോഗിച്ച വാഹനം പോലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, സോലാപൂരിൽ വെച്ച് വാഹനം അപകടത്തിൽപ്പെട്ടതിനെ തുടർന്ന് സംഘം സ്വർണ്ണത്തിന്റെ പകുതിയും ഉപേക്ഷിച്ച് രക്ഷപ്പെട്ടതായും പോലീസ് അറിയിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വിശദമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. ബാങ്കിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.