ഭാര്യയുടെ അനിയത്തിയുമായി മുടിഞ്ഞ പ്രേമം; വിട്ടുപിരിയാൻ വയ്യാ..; പിന്നാലെ വീട്ടുകാരുടെ കിളി പറത്തി ഒളിച്ചോട്ടം; തൊട്ടടുത്ത ദിവസം സഹോദരന്റെ മധുരപ്രതികാരം; യുവാവിന്റെ വിചിത്ര പ്രവർത്തിയിൽ തലയിൽ കൈവച്ച് നാട്ടുകാർ; എന്തെങ്കിലും..കാണിക്കട്ടെയെന്ന് കുടുംബം
ബറേലി: ഉത്തർപ്രദേശിലെ ബറേലിയിൽ നിന്ന് വിചിത്രമായ രണ്ട് ഒളിച്ചോട്ട വാർത്തകൾ പുറത്തുവന്നു. വിവാഹിതനായ ഒരാൾ ഭാര്യയുടെ സഹോദരിക്കൊപ്പം ഒളിച്ചോടിയപ്പോൾ, അതേസമയം ഭാര്യയുടെ സഹോദരൻ പ്രതിയുടെ സഹോദരിക്കൊപ്പം ഒളിച്ചോടുകയായിരുന്നു. നാടകീയമായ സംഭവ വികാസങ്ങൾക്ക് ശേഷം വിഷയം പൊലീസിൽ എത്തുകയും പിന്നീട് ബന്ധുക്കളുടെ ഇടപെടലിലൂടെ സമാധാനപരമായി പരിഹാരം കാണുകയുമായിരുന്നു.
ബറേലിയിലെ കമലുപ്പൂർ ഗ്രാമത്തിലാണ് സംഭവം നടന്നത്. ആറ് വർഷം മുൻപ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമായ 28 വയസ്സുള്ള കേശവ്, ഓഗസ്റ്റ് 23ന് 19 വയസ്സുള്ള ഭാര്യയുടെ സഹോദരിക്കൊപ്പം ഒളിച്ചോടി. ഈ സംഭവം നടന്ന് തൊട്ടടുത്ത ദിവസം തന്നെ, കേശവിന്റെ ഭാര്യയുടെ സഹോദരനായ 22 വയസ്സുള്ള രവീന്ദ്ര, കേശവിന്റെ 19 വയസ്സുള്ള സഹോദരിയുമായി ഒളിച്ചോടി. ഈ രണ്ട് സംഭവങ്ങളും കുടുംബങ്ങളെയും പ്രദേശവാസികളെയും ഒരുപോലെ ഞെട്ടിച്ചു.
ഇരു കുടുംബങ്ങളും നവാബ്ഗഞ്ച് പൊലീസിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ സെപ്റ്റംബർ 14, 15 തീയതികളിലായി ഒളിച്ചോടിയവരെ കണ്ടെത്താൻ സാധിച്ചതായി നവാബ്ഗഞ്ച് എസ്എച്ച്ഒ അരുൺ കുമാർ ശ്രീവാസ്തവ അറിയിച്ചു. പിന്നീട് പൊലീസ് സ്റ്റേഷനിൽ വെച്ച് ഇരു കുടുംബങ്ങളും ഒത്തുകൂടുകയും പ്രശ്നം പരിഹരിക്കാൻ തീരുമാനിക്കുകയുമായിരുന്നു.
പരസ്പരം ഏറ്റുമുട്ടുന്നതിന് പകരം അനുരഞ്ജനത്തിന്റെ പാത തിരഞ്ഞെടുക്കാൻ ഇരു കുടുംബങ്ങളും തയ്യാറായി. ഒളിച്ചോടിയവരെ അവരുടെ ഇഷ്ട്ടങ്ങൾക്കൊത്ത് ജീവിക്കാൻ അനുവദിക്കാനും കേസ് അവസാനിപ്പിക്കാനും കുടുംബങ്ങൾ സമ്മതിച്ചതോടെ പൊലീസിന് മുന്നോട്ടുള്ള നടപടികൾ വേണ്ടിവന്നില്ല. ഈ വിഷയത്തിൽ ഇരു കുടുംബങ്ങളും തമ്മിൽ നടന്ന ചർച്ചകൾക്ക് ശേഷമാണ് സമവായത്തിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.