ഭാര്യ..ആശുപത്രിയിലാണ് സാറെ..; കൈയിൽ ആണെങ്കിൽ അഞ്ചിന്റെ പൈസ ഇല്ല..; പണം തന്ന് സഹായിക്കണം..വേറെ വഴിയില്ല..!!; സ്വർണപ്പണയ സ്ഥാപനത്തിന് മുന്നിൽ നിന്ന് ഒരാൾ ഭയങ്കര കരച്ചിൽ; എല്ലാം വിശ്വസിച്ചു പോയ ജീവനക്കാർ കാണിച്ചത് വൻ മണ്ടത്തരം; ഒടുവിൽ ദൃശ്യങ്ങൾ പുറത്തുവന്നതും ട്വിസ്റ്റ്

Update: 2025-09-18 09:43 GMT

തിരുവനന്തപുരം: ഭാര്യയുടെ ചികിത്സയ്ക്കായി സഹായം അഭ്യർത്ഥിച്ച് മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. നെയ്യാറ്റിൻകര സ്വദേശി കൃഷ്ണകുമാർ (58) ആണ് നെയ്യാറ്റിൻകര പൊലീസിന്റെ പിടിയിലായത്. മാർച്ചിൽ നെയ്യാറ്റിൻകരയിലുള്ള ഒരു സ്വർണ്ണപ്പണയ സ്ഥാപനത്തിലാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: "ഭാര്യക്ക് അപകടം സംഭവിച്ച് ആശുപത്രിയിൽ അഡ്മിറ്റാണെന്നും എത്രയും പെട്ടെന്ന് സ്വർണ്ണം പണയം വെച്ച് പണം നൽകണമെന്നും" ആവശ്യപ്പെട്ടാണ് കൃഷ്ണകുമാർ പണയ സ്ഥാപനത്തിലെത്തിയത്. തന്റെ ദുരിതാവസ്ഥ പറഞ്ഞ് കരഞ്ഞതോടെ ജീവനക്കാർ അയാളെ വിശ്വസിച്ച് 16 ഗ്രാം സ്വർണ്ണാഭരണങ്ങൾ പണയം വെച്ച് പണം നൽകി. വ്യാജ പേരും മേൽവിലാസവുമാണ് ഇയാൾ നൽകിയിരുന്നത്. തിരിച്ചറിയൽ രേഖകൾ പിന്നീട് എത്തിക്കാമെന്ന് വാഗ്ദാനം നൽകിയതായും പൊലീസ് പറയുന്നു.

പണയം വെച്ച സ്വർണ്ണത്തിൽ സംശയം തോന്നിയ ജീവനക്കാർ ഉടമയെ വിവരമറിയിക്കുകയും പരിശോധന നടത്തുകയുമായിരുന്നു. പരിശോധനയിൽ ഇത് മുക്കുപണ്ടമാണെന്ന് വ്യക്തമായി. തുടർന്ന് സ്ഥാപന ഉടമ പൊലീസിൽ പരാതി നൽകി.

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൃഷ്ണകുമാറിനെ പൊലീസ് പിടികൂടിയത്. ഇയാൾ സമാനമായ രീതിയിൽ ബാലരാമപുരം ഉൾപ്പെടെയുള്ള മറ്റ് സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് വിവരം ലഭിച്ചിട്ടുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഈ സംഭവം സ്വർണ്ണപ്പണയ സ്ഥാപനങ്ങളിലെ ജീവനക്കാർക്കിടയിൽ അതീവ ജാഗ്രതയ്ക്ക് കാരണമായിട്ടുണ്ട്. 

Tags:    

Similar News