നടന്നുപോകുന്നതിനിടെ ക്രിക്കറ്റ് 'ബോൾ' ദേഹത്ത് ചെറുതായിട്ട് തട്ടി; തർക്കത്തിനിടെ കൈയ്യകളി; യുവാവിനെ ബാറ്റുകൊണ്ട് അടിച്ചുകൊന്നു; അക്രമികൾ ഓടി രക്ഷപ്പെട്ടു; വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോൾ കണ്ട കാഴ്ച ദയനീയം; പൊട്ടിക്കരഞ്ഞ് ഉറ്റവർ; സൂരജ്പൂര്‍ ടൗണില്‍ നടന്നത്!
നോയിഡ: ഗ്രൗണ്ടിന്റെ സൈഡിലൂടെയുള്ള റോഡ് വശത്തിലൂടെ നടന്നുപോകുന്നതിനിടെ ക്രിക്കറ്റ് 'ബോൾ' ദേഹത്ത് ചെറുതായിട്ട് തട്ടി. ഇത് ചോദ്യം ചെയ്ത യുവാവിനെ അക്രമികൾ അടിച്ചുകൊലപ്പെടുത്തി. ഉത്തർപ്രദേശിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. യുവാവിനെ ബാറ്റുകൊണ്ട് അതിക്രൂരമായി അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. ഒടുവിൽ രാത്രിയായിട്ടും യുവാവിനെ കാണാതെ ഇരുന്നപ്പോൾ.
വീട്ടുകാർ അന്വേഷിച്ചിറങ്ങി അപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കൊലപാതക വിവരം പുറം ലോകം അറിയുന്നത്. ക്രിക്കറ്റ് ബോള്‍ ശരീരത്തില്‍ തട്ടിയെന്ന് പരാതിപ്പെട്ട യുവാവിനെ ബാറ്റുകൊണ്ടടിച്ച് കൊലപ്പെടുത്തിയത്. ഉത്തര്‍ പ്രദേശിലെ സൂരജ്പൂരിലാണ് ദാരുണമായ ഈ സംഭവം നടന്നത്. 32 കാരനായ മനീഷാണ് മരിച്ചത്. സൂരജ്പൂര്‍ ടൗണില്‍ റിവേഴ്സ് ഓസ്മോസിസ് പ്ലാന്‍റ് നടത്തുകയായിരുന്നു മനീഷ്.
ക്രിക്കറ്റ് ഗ്രൗണ്ടിന് സമീപത്തുകൂടെ നടന്നു പോവുകയായിരുന്നു ഇയാള്‍. കുറച്ച് യുവാക്കള്‍ ആ സമയത്ത് ഗ്രൗണ്ടില്‍ ക്രിക്കറ്റ് കളിക്കുന്നുണ്ടായിരുന്നു. കളിക്കിടയില്‍ മനീഷിന്‍റെ ദേഹത്ത് ബോള്‍തട്ടി. ഇതിനെതിരെ പ്രതികരിച്ചപ്പോഴാണ് മനീഷ് ക്രൂര മര്‍ദനം നേരിട്ടത്. ശിവം, മനീഷ് എന്നീ യുവാക്കള്‍ ചേര്‍ന്ന് ക്രിക്കറ്റ് ബാറ്റുകൊണ്ട് മര്‍ദിക്കുകയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹിർദേഷ് കതേരിയ പറഞ്ഞു.
മനീഷിനെ ക്രൂരമായി മര്‍ദിച്ചതിനു ശേഷം പ്രതികള്‍ ഓടി രക്ഷപ്പെട്ടു. രാത്രിയായിട്ടും മനീഷ് വീട്ടിലെത്താത്തതുകൊണ്ട് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. തിരച്ചിലിനൊടുവില്‍ ചൊവ്വാഴ്ച രാവിലെ മനീഷിനെ ഗ്രൗണ്ടിനു സമീപം ചോരയില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തുമ്പോഴേക്കും മനീഷ് മരിച്ചിരുന്നു. പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി.