'താക്കോൽ കൊണ്ട് വരയ്ക്കുന്ന കുഞ്ഞ് സ്ക്രാച്ച് മാത്രം..'; അസുഖ ബാധിതയായ അമ്മയ്ക്ക് മരുന്ന് വാങ്ങാൻ തിരിഞ്ഞപ്പോൾ പൊലിഞ്ഞത് ഒരു കുടുംബത്തിന്റെ അത്താണി; ഇടയരിക്കപ്പുഴ സ്വദേശി സാൽവിന്റെ അപകട മരണത്തിൽ ദുരൂഹതയോ?; ആ വെള്ള കാർ ഓടിച്ചതാര്?; ഫോറൻസിക് റിപ്പോർട്ട് നിർണായകമാകും; പഴുതടച്ച അന്വേഷണത്തിന് കറുകച്ചാൽ പോലീസ്
കോട്ടയം: ദിനം പ്രതി നിരത്തുകളിൽ നിരവധി വാഹനാപകടങ്ങളാണ് നടക്കുന്നത്. അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും കാരണം റോഡിൽ നിരവധി ജീവനുകളാണ് പൊലിയുന്നത്. പല അപകടങ്ങളും സാധാരണയാകുമ്പോൾ ചില അപകടങ്ങളിൽ ദുരൂഹതയും ഉണ്ടാക്കാറുണ്ട്. അത്തരമൊരു അപകടമാണ് കോട്ടയത്ത് സംഭവിച്ചിരിക്കുന്നത്. ഇടയരിക്കപ്പുഴ സ്വദേശിയായ സാൽവിൻ വർഗീസ് എന്ന 29 കാരന്റെ അപകട മരണത്തിലാണ് ദുരൂഹത ആരോപിച്ച് കുടുംബം രംഗത്ത് വന്നിരിക്കുന്നത്.
കാറിന്റെ മുന്നിലൂടെ സ്‌കൂട്ടർ ഓടിച്ചുകയറ്റിയപ്പോൾ ആണ് അപകടം ഉണ്ടാകുന്നത്. ഇടിയുടെ ആഘാതത്തിൽ സാൽവിൻ തലയിടിച്ച് റോഡിൽ വീഴുകയും ശേഷം ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരവെയാണ് മരണത്തിന് കീഴടങ്ങിയത്. അപകടം നടന്ന ശേഷം കാർ നിർത്താതെ പോയെന്നും കണ്ടെത്തി. ഈ സംഭവത്തിലാണ് ഇപ്പോൾ ദുരൂഹത ആരോപിച്ച് കുടുംബം വന്നിരിക്കുന്നത്.
ജൂലൈ പതിനഞ്ചാം തീയതി രാത്രി 7 മണിയോട് കൂടിയാണ് അപകടം നടക്കുന്നത്. നെരിയിനിൽ വെച്ച് സാൽവിൻ സഞ്ചരിച്ച സ്കൂട്ടർ കാറിൽ ഇടിക്കുകയായിരുന്നു. പിന്നാലെ റോഡിലേക്ക് തെറിച്ചു വീഴുകയും തലയ്ക്കും മറ്റും ഗുരുതര പരിക്ക് പറ്റുകയും ആയിരുന്നു. ഒരു കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന സാൽവിൻ. അപകടം നടന്ന ദിവസം ജോലി കഴിഞ്ഞ് ഇടയരിക്കപ്പുഴയിലെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടം നടക്കുന്നത്. പാതിവഴിയിൽ എത്തിയപ്പോൾ അസുഖ ബധിതയായ തന്റെ അമ്മയ്ക്ക് മരുന്ന് വാങ്ങിച്ചില്ലെന്ന കാര്യം ഓർക്കുകയും. അങ്ങനെ തിരിച്ചുപോകുമ്പോൾ ആണ് ഈ അപകടം നടക്കുന്നത്.
ഈ അപകടം നടക്കുന്ന സ്ഥലത്ത് കൃത്യമായ സിസിടിവി ഇല്ലായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. നേരെയുള്ള ഒരു വീട്ടിൽ ക്യാമറ ഉണ്ടെങ്കിലും അതിൽ സാൽവിൻ വീഴുന്നത് മാത്രമാണ് ഉണ്ടായിരുന്നുവെന്നും റോഡിൽ തെറിച്ചുവീണ യുവാവ് ഏറെനേരം റോഡിൽ കിടന്നുവെന്നും കുടുംബം ആരോപിക്കുന്നു. അതുപോലെ സ്‌കൂട്ടറിൽ ഇടിച്ചെന്ന് പറയുന്ന കാറിൽ അപകടം നടന്നതിന്റെ യാതൊരു തെളിവും ഇല്ലെന്നും കുടുംബം ആരോപിക്കുന്നു. സ്റ്റേഷനിൽ പിടിച്ചിട്ടിരിക്കുന്ന കാറിൽ ചെറിയ ഒരു പോറൽ മാത്രമേ ഉള്ളുവെന്നും പറയുന്നു.
അതുപോലെ എഫ്ഐആറിലും മരണപ്പെട്ട ആളുടെ വിവരങ്ങൾ എല്ലാം ഉണ്ട്. സ്റ്റേഷനിൽ ഇടിച്ചെന്ന് പറയുന്ന കാറും അവിടെ ഉണ്ട്. വേറെ ഒരു വിവരവും ഇല്ലെന്നും. അതൊക്കെ കൊണ്ടാണ് ദുരൂഹത തോന്നിപ്പിക്കുന്നതെന്നും കുടുംബം ആരോപിക്കുന്നു. സ്റ്റേഷനിൽ കിടക്കുന്ന കാറിൽ ഒരു താക്കോൽ കൊണ്ട് വരയ്ക്കുന്ന കുഞ്ഞ് സ്ക്രാച്ച് അല്ലാതെ വേറെ ഒന്നും ഇല്ല. അതുപോലെ മരിച്ച സാൽവിന്റെ പരിക്കിലും ദുരൂഹത ഉണ്ടെന്ന് കുടുംബം പറയുന്നു. തലയിലും നെഞ്ചിലുമാണ് മാരക മുറിവ് ഉണ്ടായിരുന്നതെന്നും കുടുംബം പറയുന്നു.സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.
കേസുമായി ബന്ധപ്പെട്ട് കറുകച്ചാൽ പോലീസ് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെ
വണ്ടി ഓവർടേക് ചെയ്തപ്പോൾ ആണ് അപകടം ഉണ്ടായത്. അന്വേഷണം ഇപ്പോഴും നടക്കുകയാണ്. അപകടം നടന്ന പരിസരത്ത് ക്യാമറ ഇല്ലെന്നും അതിനു എതിർവശത്ത് ഒരു വീട് ഉണ്ടെന്നും അതിൽ സാൽവിൻ വീഴുന്നത് മാത്രമേ ഉള്ളുവെന്നും പോലീസ് പറഞ്ഞു. വണ്ടി ഫോറൻസിക് കാരെ കൊണ്ട് പരിശോധിപ്പിച്ചു. വണ്ടിടെ ഡോറിലെ പെയിന്റ് മച്ചിങ്ങിന് ഇപ്പോൾ കൊടുത്തിരിക്കുകയാണ്. അതുപോലെ അപകടം നേരിൽ കണ്ട ദൃക്‌സാക്ഷികൾ കുറവാണെന്നും പറഞ്ഞു. നിലവിൽ ദുരൂഹത ഒന്നും ഇല്ലെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു.