പ്രാർത്ഥന മന്ത്രങ്ങൾ ജപിച്ച് റോഡിലൂടെ നടന്ന ഭക്തർ; പാട്ടിന്റെ താളത്തിൽ തെരുവിലൂടെ ആടിത്തിമിർത്ത് ആളുകൾ; പൊടുന്നനെ ഇടി പൊട്ടുന്ന ശബ്ദം; ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ എസ്‌യുവി കാർ ഇടിച്ചുകയറി വൻ അപകടം; മൂന്ന് പേർക്ക് ദാരുണാന്ത്യം; ഡ്രൈവറിന്റെ കോലം കണ്ട പോലീസിന് ഞെട്ടൽ
റായ്പുര്‍: ഗണേശോത്സവം നടക്കുന്നതിനിടെ ആളുകൾക്കിടയിൽ കാർ പാഞ്ഞുകയറി വൻ അപകടം. ചത്തീസ്ഗഢിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പ്രാർത്ഥന മന്ത്രങ്ങൾ ജപിച്ച് റോഡിലൂടെ നടക്കുകയായിരുന്നു ഭക്തർ. കൂടെ പാട്ടിന്റെ താളത്തിൽ തെരുവിലൂടെ ആടിത്തിമിർത്ത് പ്രദേശവാസികളും ഒപ്പം ഉണ്ടായിരുന്നു. നിമിഷ നേരം കൊണ്ടാണ് ഒരു കാർ ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറിയത്. സംഭവത്തിൽ മൂന്ന് പേരാണ് ദാരുണമായി മരിച്ചത്. ഡ്രൈവർ മദ്യലഹരിയിൽ ആയിരിന്നുവെന്ന് പോലീസും വ്യക്തമാക്കി.
ചത്തീസ്ഗഢില്‍ ഗണേശോത്സവത്തിനിടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് എസ്‌യുവി ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബഗിച്ച പോലീസ് സ്റ്റേഷന്‍ പരിധിയിലെ ജുരുദണ്ഡ് ഗ്രാമത്തില്‍ ചൊവ്വാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്.
അപകടത്തില്‍ വിപിന്‍ പ്രജാപതി (17), അരവിന്ദ് (19), ഖിരോവതി യാദവ് (32) എന്നിവരാണ് മരിച്ചത്. സംഭവത്തില്‍ മദ്യലഹരിയിലായിരുന്ന കാര്‍ ഡ്രൈവറെ അറസ്റ്റുചെയ്തിട്ടുണ്ട്. 40-കാരനായ സുഖ്‌സാഗര്‍ വൈഷ്ണവ് ആണ് അറസ്റ്റിലായത്. അപകടത്തിനിടയാക്കിയ വാഹനവും പിടിച്ചെടുത്തു.
ഗണപതി വിഗ്രഹ നിമഞജ്‌ന യാത്രയില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തിരുന്നതായാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവരെ അംബികാപുര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചിട്ടുണ്ട്. അപകടത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുന്നുവെന്ന് പോലീസ് വ്യക്തമാക്കി.