പാവപ്പെട്ട സ്ത്രീകളെയും വിധവകളെയും നോട്ടം വെയ്ക്കും; ഫോൺ വഴി ബന്ധം സ്ഥാപിച്ച് വീഴ്ത്തും; ഒടുവിൽ എട്ടിന്റെ പണി; മലപ്പുറത്ത് വാഗ്‌ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ

Update: 2025-09-11 10:23 GMT

മലപ്പുറം: വിവാഹ വാഗ്ദാനം നൽകി വിധവകളടക്കമുള്ള സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുകയും പണവും സ്വർണാഭരണങ്ങളും കവർന്നെടുക്കുകയും ചെയ്ത പ്രതിയെ മലപ്പുറം പോത്തുകൽ പോലീസ് അറസ്റ്റ് ചെയ്തു. എടപ്പറ്റ തൊടുക്കുഴി കുന്നുമ്മൽ സ്വദേശി മുഹമ്മദ് റിയാസ് (42) ആണ് പിടിയിലായത്.

സ്ത്രീകളെ മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട് അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകി ലൈംഗിക ചൂഷണത്തിനിരയാക്കുകയാണ് ഇയാളുടെ പതിവ് രീതി. തുടർന്ന് അവരുടെ പണവും ആഭരണങ്ങളും കവർന്നെടുത്ത ശേഷം മുങ്ങുകയും ചെയ്യും. സെപ്റ്റംബർ 2-ന് പോത്തുകൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടത്. വയനാട് പനമരം സ്വദേശിനിയായ ഭാര്യയോടൊപ്പം ഒളിവിൽ താമസിക്കുകയായിരുന്നു ഇയാൾ.

പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലും സമാനമായ തട്ടിപ്പ് കേസുകളിൽ ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദ്ദേശപ്രകാരം നിലമ്പൂർ ഡി.വൈ.എസ്.പി സജു കെ.എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

Tags:    

Similar News