അളിയാ..ഫോൺ രണ്ടുദിവസം കഴിഞ്ഞു തരാമേ; ഓക്കെയെന്ന് മറുപടി; ഒടുവിൽ തിരികെ ചോദിച്ചതിൽ വിരോധം; ചുറ്റിക കൊണ്ട് കൂട്ടുകാരന്റെ തല അടിച്ചുപൊട്ടിച്ചു; കവിളിന് മുകളിൽ പരിക്ക്; മുങ്ങിയ പ്രതിയെ പൊക്കി പോലീസ്; ഒരൊറ്റ കോളിൽ നസ്മലിനെ കുടുക്കിയത് ഇങ്ങനെ!

Update: 2025-03-28 09:45 GMT
അളിയാ..ഫോൺ രണ്ടുദിവസം കഴിഞ്ഞു തരാമേ; ഓക്കെയെന്ന് മറുപടി; ഒടുവിൽ തിരികെ ചോദിച്ചതിൽ വിരോധം; ചുറ്റിക കൊണ്ട് കൂട്ടുകാരന്റെ തല അടിച്ചുപൊട്ടിച്ചു; കവിളിന് മുകളിൽ പരിക്ക്; മുങ്ങിയ പ്രതിയെ പൊക്കി പോലീസ്; ഒരൊറ്റ കോളിൽ നസ്മലിനെ കുടുക്കിയത് ഇങ്ങനെ!
  • whatsapp icon

തൃശൂർ: ഇപ്പോൾ സമൂഹത്തിൽ ചെറിയ കാര്യങ്ങൾക്ക് വരെ ആളുകൾക്ക് സമാധാനമില്ല. പല തർക്കങ്ങളും ഒടുവിൽ വലിയ കൈയ്യകളിയിലേക്കാണ് നീങ്ങുന്നത്. ഇപ്പോൾ അങ്ങനെയൊരു സംഭവമാണ് തൃശൂരിൽ നടന്നിരിക്കുന്നത്. ഫോൺ എടുത്തുകൊണ്ടുപോയി രണ്ടുദിവസം കഴിഞ്ഞിട്ടും തിരിച്ചു നൽകിയില്ല. ഇതിനെത്തുടർന്ന് ഫോൺ തിരികെ ചോദിച്ചതിന്റെ വൈര്യാഗ്യത്തിലാണ് യുവാവ് തന്റെ കൂട്ടുകാരന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചത്. ശേഷം അവിടെ നിന്നും കടന്നുകളഞ്ഞ പ്രതിയെ പോലീസ് കൈയ്യോടെ പൊക്കി.

ചുറ്റിക കൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗണേശമംഗലം തിരുവണ്ണാൻപറമ്പിൽ അജീഷിനെ ആക്രമിച്ച കേസിലെ പ്രതി മതിലകം തപ്പിള്ളി വീട്ടിൽ നസ്മൽ(23) ആണ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ പോലീസ് വലയിൽ കുടുക്കുകയായിരുന്നു.

അജീഷിന്റെ ബന്ധുവിന്റെ മൊബൈൽ ഫോൺ നസ്മലിന്റെ കൂട്ടുകാരൻ എടുത്ത് കൊണ്ട് പോയത് തിരികെ ചോദിച്ചതിന്റെ വിരോധത്തിൽ ഗണേശമംഗലത്ത് വെച്ച് അജീഷിനെ തടഞ്ഞ് നിർത്തി ഇരുമ്പ് ചുറ്റിക കൊണ്ട് ഇടത് കവിളിന് മുകളിലും വലത് കാൽ മുട്ടിലും ഇടത് കാൽ മസിലിലും അടിച്ച് പരിക്കേല്പിക്കുകയായിരുന്നു. ഒളിവിൽ പോയ നസ്മൽ തൃപ്രയാർ വന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് വാടാനപ്പള്ളി പോലീസ് പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു.

അതേസമയം, നസ്മലിന് 2023 ൽ അടിപിടിക്കേസും 2024 ൽ കവർച്ചക്കേസും തട്ടിപ്പു കേസും അടിപിടിക്കേസും അടക്കം നാല് കേസുകൾ ഉണ്ട്. വാടാനപ്പള്ളി പോലീസ് സ്റ്റേഷൻ എസ്.ഐ. ശ്രീലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാജ്കുമാർ, ജിനേഷ്, സിവിൽ പോലീസ് ഓഫീസർ അലി എന്നിവരാണ് പ്രതിയെ പിടികൂടിയ പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

Tags:    

Similar News