പ്രതിയെ സെല്ലിൽ ഇടാതെ പുറത്തു നിർത്തി ആന മണ്ടത്തരം; നിമിഷ നേരം കൊണ്ട് സ്റ്റേഷനിൽ നിന്ന് ചാടിപ്പോയ ബുദ്ധി; കടന്നുകളഞ്ഞത് പെൺകുട്ടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി; ഓടിയത് കൈവിലങ്ങുമായി; വല വിരിച്ച് പോലീസ്
ഫറോക്ക്: പെൺകുട്ടിയെ തട്ടികൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതി പോലീസ് സ്റ്റേഷനിൽ നിന്ന് ഓടി രക്ഷപെട്ടു. അസം സ്വദേശി പ്രസൻജിത്ത് (21) ആണ് കൈവിലങ്ങുമായി പോലീസ് സ്റ്റേഷനിൽ നിന്ന് കടന്നുകളഞ്ഞത്.
പെരുമുഖം ഭാഗത്തുനിന്ന് ഇതര സംസ്ഥാന പെൺകുട്ടിയേയും കൊണ്ടു നാടുവിട്ടു പോയ പ്രതിയെയും പെൺകുട്ടിയെയും ബെംഗളൂരിൽ നിന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇരുവരെയും ചൊവ്വാഴ്ച ഫറോക്ക് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു.
പെൺകുട്ടിയെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കി. പ്രതി പ്രസൻജിത്തിനെ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് ഹാജരാക്കിയതിനു ശേഷം പൊലീസ് സ്റ്റേഷനിൽ നിർത്തിയതായിരുന്നു. രാത്രി എട്ടുമണിയോടെ പ്രതിയെ കാണാതായി.
സെല്ലിൽ ഇടാതെ പുറത്തു നിർത്തിയ പ്രതി സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വെട്ടിച്ചു കടന്നു കളയുകയായിരുന്നു. പോലീസ് വ്യാപകമായി തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. പോലീസിന്റെ വീഴ്ചയാണ് പ്രതി രക്ഷപെടാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ഇന്നലെയാണ് പ്രസൺജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ അറസ്റ്റിലായ പ്രസൺ ജിത്തിനെ ഇന്ന് കോടതിയിൽ കൊണ്ടുപോകാൻ നിൽക്കുന്നതിനിടെ രക്ഷപ്പെടുകയായിരുന്നു. വിലങ്ങണിയിച്ചു ബെഞ്ചിൽ ഇരുത്തിയതായിരുന്നു പോലീസ് . അതിനിടെ, പോലീസിന്റെ ശ്രദ്ധ തെറ്റിയപ്പോൾ പിൻവാതിൽ വഴി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി നിലവിൽ തിരച്ചിൽ തുടരുകയാണ്.