സിപിഎമ്മിന്റെ കുത്തക വാര്‍ഡായ കോട്ടക്കകം പിടിച്ചെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക; ആര്യനാട് പഞ്ചായത്തംഗമായി മാറിയത് മുതല്‍ സഖാക്കളുടെ കണ്ണിലെ കരട്; സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കവേ സുവര്‍ണാവസരം കണ്ട് സിപിഎം; ശ്രീജ ആസിഡ് കുടിച്ച് ജീവനൊടുക്കിയത് സി.പി.എമ്മിന്റെ ആരോപണങ്ങളില്‍ മനംനൊന്ത്

സിപിഎമ്മിന്റെ കുത്തക വാര്‍ഡായ കോട്ടക്കകം പിടിച്ചെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തക

Update: 2025-08-26 04:44 GMT

തിരുവനന്തപുരം: ആര്യനാട് ഗ്രാമപഞ്ചായത്തംഗം എസ്. ശ്രീജ ആത്മഹത്യ ചെയ്തത് സി.പി.എമ്മിന്‍െ്റ മാനസിക പീഡനത്തെത്തുടര്‍ന്നെന്ന്് ആരോപണം. ശ്രീജ സാമ്പത്തിക തട്ടിപ്പുകാരിയാണെന്ന തരത്തില്‍ സി.പി.എം ദിവസങ്ങളായി തുടരുന്ന പ്രചരണത്തില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് നാട്ടുകാര്‍. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ശ്രീജ വീണ്ടും മത്സരിച്ചാല്‍ കോട്ടക്കകം വാര്‍ഡ് യു.ഡി.എഫിനു തന്നെ ലഭിക്കുമെന്ന ആശങ്കയിലായിരുന്നു എല്‍.ഡി.എഫ്. കഴിഞ്ഞ ദിവസവും ശ്രീജക്കെതിരെ സി.പി.എം പ്രതിഷേധയോഗം സംഘടിപ്പിച്ചിരുന്നു.

വര്‍ഷങ്ങളായി സി.പി.എമ്മിന്റെ കുത്തക സീറ്റായിരുന്ന കോട്ടക്കകം വാര്‍ഡ് കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ കോട്ടക്കകം പേഴുംകട്ടക്കാല്‍ വീട്ടില്‍ ശ്രീജ (47) മികച്ച ഭൂരിപക്ഷത്തോടെ നേടുകയായിരുന്നു. മികച്ച സാമൂഹ്യ പ്രവര്‍ത്തകയായിരുന്ന ശ്രീജ മണ്ഡലത്തില്‍ നിരവധി വികസന പ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. സ്വകാര്യ ജീവിതത്തില്‍ സാമ്പത്തിക പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതിനാല്‍ ചിട്ടി, മൈക്രോ ഫിനാന്‍സ്് തുടങ്ങിയവയില്‍ പങ്കാളിയായിരുന്നു.

ഇത്തരം സാമ്പത്തിക ഇടപാടുകള്‍ ചൂണ്ടിക്കാട്ടിയാണ് സി.പി.എം ശ്രീജയെ തട്ടിപ്പുകാരിയായി ചിത്രീകരിച്ചത്. മണ്ഡലത്തിലുടനീളം ഇത്തരത്തില്‍ പ്രചരണം നടത്തുകയും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്തിരുന്നു. സി.പി.എമ്മിന്‍െ്റ ഈ ആക്രമണത്തില്‍ മാനസികമായി തകര്‍ന്ന നിലയിലായിരുന്നു ശ്രീജ. കഴിഞ്ഞ ദിവസവും സി.പി.എം കോട്ടക്കകത്ത് ശ്രീജക്കെതിരെ യോഗം സംഘടിപ്പിച്ചിരുന്നു. തുടര്‍ന്നാണ് രാവിലെ ശ്രീജയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

മഹിളാ കോണ്‍ഗ്രസ് ഭാരവാഹിയായിരുന്ന ശ്രീജ വരുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കാന്‍ തീരുമാനിച്ചിരുന്നു. യു.ഡി.എഫ് സീറ്റ് ലഭിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്നും ശ്രീജ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു. കോട്ടക്കകം മണ്ഡലത്തില്‍ ശ്രീജയുടെ വിജയം ഉറപ്പായതിനാല്‍ സി.പി.എം ആശങ്കയിലായിരുന്നു. വര്‍ഷങ്ങളായി സി.പി.എമ്മിന്‍െ്റ പക്കലിരുന്ന സീറ്റാണ് കഴിഞ്ഞ പ്രാവശ്യം ശ്രീജ പിടിച്ചെടുത്തത്.

Tags:    

Similar News