എടിഎമ്മം മെഷിനീല്‍ നോട്ടുകള്‍ വരുന്നിടത്ത് പ്രത്യേകം തയ്യാറാക്കിയ ബോക്‌സുകള്‍ വയ്ക്കും; ആളുകള്‍ക്ക് നോട്ടുകള്‍ എണ്ണുന്ന ശബ്ദവും പണം എടുക്കാനുള്ള നിര്‍ദ്ദേശവും ലഭിക്കും; എന്നാല്‍ പണം മാത്രം കിട്ടില്ല; അതിവിദഗ്ധമായ മോഷണം; പക്ഷേ സിസിടിവി പണി പറ്റിച്ചു; സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍
മലപ്പുറം: എടിഎം മെഷീനുകള്‍ കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തിവരികയായിരുന്ന അന്തര്‍ സംസ്ഥാന മോഷ്ണ സംഘം മലപ്പുറം പൂക്കോട്ടുംപാടം പൊലീസിന്റെ പിടിയില്‍. മഹാരാഷ്ട്രയിലെ നാഗ്പൂര്‍ സ്വദേശികളായ രോഹിത്ത്, മോഹന്‍ലാല്‍ ചൗദരി എന്നിവരാണ് പിടിയിലായത്. കേരളത്തിലെ മലപ്പുറം, പാലക്കാട്, തൃശൂര്‍ ജില്ലകളിലായി വ്യാപകമായി തട്ടിപ്പുകള്‍ ഇവര്‍ നടത്തിയിരുന്നു.
ഇക്കഴിഞ്ഞ മേയ് 18ന് നിലമ്പൂരിലെ അര്‍ബന്‍ കോപ്പറേറ്റീവ് ബാങ്കിന്റെ കരുളായിലെ എടിഎമ്മില്‍ നിന്നാണ് ആദ്യമായി കേസിനാസ്പദമായ സംഭവം ഉണ്ടായത്. പണം പിന്‍വലിച്ച ഉപഭോക്താക്കളില്‍ ചിലര്‍ക്ക് പണം ലഭിക്കാതെ പോയതിനെ തുടര്‍ന്ന് പരാതികള്‍ ലഭിച്ചിരുന്നുവെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. എടിഎംഎമ്മിലൂടെ പണം പുറത്ത് വന്നു എന്ന് പറഞ്ഞ ബാങ്ക് ഉദ്യേഗസ്ഥര്‍ക്ക് അപ്പോഴാണ് തട്ടിപ്പ് ആകാം എന്ന സംശയം ഉടലെടുക്കുന്നത്. ഉടന്‍ തന്നെ മലപ്പുറം പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. വിവിധ എടിഎം കൗണ്ടറുകളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പോലീസ് തപ്പാനായി തുടങ്ങി. തുടര്‍ന്ന് പോലീസിന് പ്രതികളെ കുറിച്ച് സൂചന ലഭിക്കുകയായിരുന്നു. തട്ടിപ്പിനായി പ്രതികള്‍ പ്രത്യേകമായി ഒരുക്കിയ ബോക്സ് എടിഎമ്മില്‍ നോട്ടുകള്‍ വരുന്ന ഭാഗത്ത് വയ്ക്കും. തുടര്‍ന്ന് പണം എടുക്കുന്ന ആളുകള്‍ക്ക് എല്ലാം നിര്‍ദേശങ്ങളും പഴയതുപോലെ ലഭിക്കും. എന്നാല്‍ പൈസ മാത്രം ലഭിക്കില്ല. ഇത്തരത്തിലായിരുന്നു ഇവര്‍ തട്ടിപ്പ് നടത്തിക്കൊണ്ട് ഇരുന്നത്. ആളുകള്‍ പരാതി പെട്ടതുകൊണ്ട് മാത്രമാണ് മോഷ്ടാക്കളെ പിടികൂടാന്‍ സാധിച്ചത്.
ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു മോഷണം എക്‌സിക്യൂട്ട് ചെയ്തത്. തുടര്‍ന്ന് മഹാരാഷ്ട്രയില്‍ എത്തിയാണ് ഇവരെ പിടികൂടിയത്. തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.