പെരുമ്പാവൂരിൽ ക്രൈസ്തവ ദേവാലയത്തിൽ മോഷണ ശ്രമം; അലാം ശബ്ദിച്ചതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു; പിന്നാലെ വാതിൽ പൊളിച്ച് കയറി വീട്ടിലും മോഷണ ശ്രമം; സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം; രണ്ട് ആസാം സ്വദേശികൾ പിടിയിൽ

Update: 2024-11-25 04:29 GMT

എറണാകുളം: പെരുമ്പാവൂരിൽ ക്രൈസ്തവ ദേവാലയത്തിൽ മോഷണം നടത്തിയ കേസിൽ രണ്ട് ഇതര സംസ്ഥാനക്കാരായ പ്രതികൾ പിടിയിൽ. അസമിലെ നൗഗാവ് സ്വദേശികളായ അഫ്സാലുർ റഹ്മാൻ, ആഷിക്കുൽ ഇസ്ലാം എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ പതിനാറാം തീയ്യതി പുലർച്ചെയാണ് സംഭവമുണ്ടായത്. പെരുമ്പാവൂർ ബഥേൽ സുലോക്കോ പള്ളിയിലാണ് കവർച്ച നടന്നത്. മോഷണശ്രമത്തിനിടെ അലാം ശബ്ദിച്ചതിനെ തുടർന്ന് ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി വീഡിയോ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പോലീസിന്റെ അന്വേഷണം.

ഇതിനു പിന്നാലെ 18-ാം തീയ്യതി ഉച്ചയ്ക്ക് മറ്റൊരു വീട്ടിലും പ്രതികൾ മോഷണശ്രമം നടത്തി. വീടിന്റെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്നെങ്കിലും വീട്ടമ്മയെ കണ്ടതിനെ തുടർന്ന് മോഷണ ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. ശേഷം നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ആസാം സ്വദേശികളെ പിടികൂടിയത്.

സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്. ഇവർ മറ്റിടങ്ങളിളും മോഷണം നടത്തിയിട്ടുണ്ടോയെന്നും, കൂടുതൽ പേർ പങ്കാളികളാണോ എന്നുള്ള കാര്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ചു വരികയാണ്. ഇവരുൾപ്പടെ ആറ് മോഷ്ടാക്കളെയാണ് അടുത്ത ദിവസങ്ങളിലായി പ്രത്യേക അന്വേഷണ സംഘം പെരുമ്പാവൂരിൽ നിന്നും പിടികൂടിയത്. പെരുമ്പാവൂർ എ.എസ്.പി. ശക്തി സിങ്‌ ആര്യയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടിയത്.

അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ റിൻസ് എം. തോമസ്, പി.എം. റാസിഖ്, എൽദോസ് കുര്യാക്കോസ്, സി.കെ. എൽദോ, എ.എസ്.ഐ.മാരായ പി.എ. അബ്ദുൽ മനാഫ്, എ.ജി. രതി, സീനിയർ സി.പി.ഒ.മാരായ ടി.എ. അഫ്‌സൽ, വർഗീസ് ടി. വേണാട്ട്, ബെന്നി ഐസക്, കെ.ആർ. ധനേഷ്, മിഥുൻ മുരളി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. 

Tags:    

Similar News