രാത്രി അത്താഴം കഴിച്ചുകൊണ്ടിരുന്ന വീട്ടുകാർ; പൊടുന്നനെ മുൻ വാതിൽ വെട്ടിപൊളിക്കുന്ന ശബ്ദം; പേടിച്ച് നിലവിളിച്ചതും മുന്നിൽ കണ്ടത് അജ്ഞാതരായ രണ്ടുപേരെ; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Update: 2025-08-27 04:23 GMT

കാഞ്ഞങ്ങാട്: നാട്ടിൽ ഇപ്പോൾ ഓരോ ദിവസവും കഴിയുതോറും മോഷ്ടക്കളുടെ എണ്ണം വർധിക്കുകയാണ്. വ്യത്യസ്തമായ രീതികളിലാണ് കള്ളന്മാർ ഇപ്പോൾ മോഷണം നടത്തുന്നത്. അത്തരമൊരു സംഭവമാണ് കാഞ്ഞങ്ങാട് നടന്നിരിക്കുന്നത്. രാത്രി വീട്ടുകാർ കൺമുന്നിലാണ് മോഷ്ടക്കൾ പ്രത്യക്ഷപ്പെട്ടത്.

വീടിനുള്ളിൽ ആളുണ്ടായിരിക്കെ വാതിൽ തകർത്ത് കവർച്ചാ സംഘം കടന്നുകയറിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പുല്ലൂർ പടിഞ്ഞാറേ വീട്ടിൽ പത്മനാഭന്റെ വീട്ടിലാണ് തിങ്കളാഴ്ച രാത്രി ഒമ്പതിടെ ഇരുപതംഗ സംഘം അതിക്രമം നടത്തിയത്. വീടിന്റെ വാതിലും ഗ്രില്ലുകളും തകർത്താണ് സംഘം അകത്തുകയറിയത്.

സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന പത്മനാഭന്റെ ഭാര്യ, മേശവലിപ്പ് അടക്കമുള്ളവ തകർക്കാൻ ശ്രമിക്കുന്ന കവർച്ചക്കാരെ കണ്ടതിനെ തുടർന്ന് നിലവിളിച്ചു. ഈ ശബ്ദം കേട്ട് സംഘം ഉടൻതന്നെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതികൾ ഹെൽമെറ്റും കൈയ്യുറകളും ധരിച്ചിരുന്നതായും പോലീസ് കണ്ടെത്തി. ആളൊഴിഞ്ഞ സമയത്ത് കവർച്ചക്കായി എത്തിയത് പ്രൊഫഷണൽ സംഘമാണെന്ന് പോലീസ് സംശയിക്കുന്നു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, കഴിഞ്ഞ ആഴ്ച ഉദുമയിലും സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു. കാസർകോട് ആശുപത്രിയിൽ പോയി രാത്രി ഒമ്പതോടെ തിരികെയെത്തിയ വീട്ടിലുണ്ടായിരുന്നയാൾ മോഷ്ടാവിനെ വീടിനുള്ളിൽ കണ്ടിരുന്നു. മോഷ്ടാവ് കടന്നുകളഞ്ഞെങ്കിലും പ്രതിയെത്തിച്ച ബൈക്ക് സമീപത്ത് കണ്ടെത്തിയിരുന്നു. മേൽപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

ഇത്തരം മോഷണങ്ങൾ വർധിക്കുന്നത് ജനങ്ങളിൽ ആശങ്കയുളവാക്കുന്നുണ്ട്. വീടുകളിൽ കവർച്ചക്കായി എത്തുന്ന സംഘം വീട്ടിലുള്ള സ്ത്രീകളെയും കുട്ടികളെയും അപകടപ്പെടുത്താനുള്ള സാധ്യതയുമുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ ഇത്തരം നിരവധി കവർച്ചകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അമ്പലത്തറ പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News