കശാപ്പുകാരനായി ജോലി ചെയ്യവേ പ്രണയം മൊട്ടിട്ടു; പിന്നെ ദിവ്യപ്രേമത്തിന്റെ നാളുകൾ; ഒപ്പം താമസിക്കവെ കാമുകൻ മറ്റൊരു വിവാഹം കഴിച്ചു; തർക്കം അതിരുകടന്ന് ക്രൂരത; കാമുകിയെ വെട്ടിനുറുക്കി കഷ്ണങ്ങളാക്കി വന്യമൃഗങ്ങൾക്ക് നൽകി; ഒടുവിൽ തെരുവുനായയുടെ പെരുമാറ്റം വഴിത്തിരിവായി; കലിപ്പനെ സ്നേഹിച്ച കാന്താരിക്ക് സംഭവിച്ചത്!
റാഞ്ചി: ഇപ്പോൾ മിക്ക പ്രണയബന്ധങ്ങളും ഒടുവിൽ അവസാനിക്കുന്നത് ടോക്സിക് ബന്ധങ്ങളിലേക്ക് ആണ്. ചിലർ അപ്പോൾ തന്നെ ബ്രേക്ക് അപ്പ് ആയി ഒഴിവായി പോകും. മറ്റുചിലർ ജീവൻ എടുക്കുന്ന സ്ഥിതി വരെ ഉണ്ടാകുന്നു. അങ്ങനെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഝാര്‍ഖണ്ഡിൽ സംഭവിച്ചിരിക്കുന്നത്. കൂടെ ഒപ്പംതാമസിച്ചിരുന്ന പെണ്‍സുഹൃത്തിനെ അതിക്രൂരമായി കൊലപ്പെടുത്തിയതാണ് സംഭവം.
കാമുകൻ കാമുകിയെ വെട്ടിനുറുക്കി മൃതദേഹം 50 കഷണങ്ങളാക്കിയ സംഭവത്തില്‍ പ്രതി അറസ്റ്റിലായി. ഝാര്‍ഖണ്ഡിലെ ജോര്‍ദാഗ് സ്വദേശിയും കശാപ്പുകാരനുമായ നരേഷ് ബേംഗ്ര(25)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജോര്‍ദാഗ് സ്വദേശിയും പെണ്‍സുഹൃത്തുമായ ഗംഗി കുമാരി(24)യെയാണ് നരേഷ് അതിക്രൂരമായി കൊലപ്പെടുത്തിയത്. നവംബര്‍ നാലാം തീയതി നടന്ന സംഭവം നടന്നത്. തുടര്‍ന്ന് പോലീസ് അന്വേഷണം നടത്തി പ്രതിയെ കുടുക്കുകയായിരുന്നു.
കശാപ്പുകാരനായ നരേഷും ഗംഗി കുമാരിയും ഏറെക്കാലമായി നല്ല അടുപ്പത്തിലായിരുന്നു. ഝാര്‍ഖണ്ഡ് ജോര്‍ദാഗ് സ്വദേശികളായ ഇരുവരും തമിഴ്‌നാട്ടിലായിരുന്നു ജോലിചെയ്തിരുന്നത്. അവിടെ ഒരുമിച്ചായിരുന്നു താമസം. പക്ഷെ, അടുത്തിടെ നരേഷ് നാട്ടിലെത്തി മറ്റൊരു വിവാഹം കഴിച്ചു. ഇതേച്ചൊല്ലി ഗംഗി കുമാരി നരേഷിനോട് വഴക്കിട്ടു.
തന്നെ നാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകണമെന്നും നേരത്തെ നല്‍കിയ പണം തിരികെവേണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതോടെ യുവതിയുമായി നാട്ടിൽ എത്തിയ പ്രതി, വനമേഖലയിലെ ആളൊഴിഞ്ഞസ്ഥലത്തേക്ക് യുവതിയെ കൂട്ടിക്കൊണ്ടുപോവുകയും ദുപ്പട്ട ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മരണം ഉറപ്പാക്കിയശേഷം കശാപ്പുകാരനായ പ്രതി മൃതദേഹം അമ്പതോളം കഷണങ്ങളാക്കി വെട്ടിനുറുക്കി. തുടര്‍ന്ന് ഇവ വനത്തിലെ മൃഗങ്ങള്‍ക്ക് ഭക്ഷിക്കാനായി നല്‍കിയെന്നും പോലീസ് പറയുന്നു.
അങ്ങനെ നവംബര്‍ 24-ാം തീയതിയാണ് കശാപ്പുകാരന്റെ കൊടുംക്രൂരത പുറം ലോകം അറിയുന്നത്. ഒരു തെരുവുനായ മൃതദേഹാവശിഷ്ടം ഭക്ഷിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതാണ് വഴിത്തിരിവായത്. തുടര്‍ന്ന് പോലീസ് വനമേഖലയിലെത്തി പരിശോധന നടത്തി. ഈ തിരച്ചിലില്‍ യുവതിയുടെ ബാഗ് വനത്തില്‍നിന്ന് കണ്ടെത്തി. ആധാര്‍ കാര്‍ഡും ഫോട്ടോയും ഉള്‍പ്പെടെയുള്ള രേഖകള്‍ ഈ ബാഗിലുണ്ടായിരുന്നു. ഇതോടെ കൊല്ലപ്പെട്ടത് ഗംഗിയുടെ ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. ഒടുവിൽ നടന്ന ചോദ്യംചെയ്യലില്‍ പ്രതി കുറ്റംസമ്മതിക്കുകയും ചെയ്തു.