രാത്രിയായാൽ മര്യാദക്ക് ഉറങ്ങാൻ വിടില്ല; ഭയങ്കര ശല്യം; നിരന്തര പീഡനം; മാനസികമായി തളർത്തി; എന്റെ മകന് നീതി ലഭിക്കണം; സ്ത്രീ ആയതുകൊണ്ടാണോ പ്രത്യേക പരിഗണന; ആത്മഹത്യയിൽ ദുരൂഹത; ആരോപണങ്ങളുമായി മാതാപിതാക്കൾ; കഫേ ഉടമയുടെ മരണത്തിൽ അന്വേഷണം പുരോഗമിക്കുമ്പോൾ!

Update: 2025-01-02 10:34 GMT

ഡൽഹി: ഈ കഴിഞ്ഞ ദിവസം ചൊവ്വാഴ്ചയാണ് 40കാരനായ ബിസിനസുകാരൻ പുനീത് ഖുറാനയെ മോഡൽ ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇപ്പോൾ ഗുരുതരമായ ആരോപണങ്ങളാണ് പുറത്തുവരുന്നത്. ഭാര്യ കാരണമാണ് മകൻ ആത്മഹത്യ ചെയ്തത് എന്നാണ് പുനീതിന്റെ മാതാപിതാക്കൾ ആരോപിക്കുന്നത്.

ദാമ്പത്യ ജീവിതത്തിലെ താളപ്പിഴവുകളും ഭാര്യയുടെ നിരന്തര പീഡനവും കരണവുമാണ് തങ്ങളുടെ മകൻ ജീവനൊടുക്കിയത് എന്നാണ് കഫേ ഉടമയു​ടെ മാതാപിതാക്കൾ ആരോപണം ഉയർത്തുന്നത്. പോലീസ് അന്വേഷണം കൃത്യമായി ചെയ്ത് എന്റെ മകന്റെ മരണത്തിന്റെ ഉത്തരവാദികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നാണ് മാതാപിക്കളുടെ പ്രധാന ആവശ്യം.

നാല്പതുകാരനായ ബിസിനസുകാരൻ പുനീത് ഖുറാനയെയാണ് ചൊവ്വാഴ്ച മോഡൽ ടൗണിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. മരിക്കുന്നതിന് തൊട്ടുമുമ്പ് പുനീത് റെക്കോർഡ് ചെയ്ത 59 മിനിറ്റ് നീളുന്ന വിഡിയോയിൽ, ഭാര്യയും അവളുടെ കുടുംബവുമാണ് തന്റെ ആത്മഹത്യക്ക് പിന്നിലെന്ന് തുറന്നുപറഞ്ഞിട്ടുണ്ട്. സംഭവത്തിൽ ഇപ്പോൾ ഡൽഹി പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.

ഭാര്യയുടെ നിരന്തര പീഡനമാണ് മകന്റെ മരണത്തിന് വഴിയൊരുക്കിയതെന്ന് പുനീതിന്റെ പിതാവ് ത്രിലോക് നാഥ് ഖുറാന മൊഴി നൽകിയിട്ടുണ്ട്. ‘പുനീതിന്റെ മൊബൈൽ ഫോൺ പോലീസിന്റെ കൈവശമാണ് ഇ​പ്പോഴുള്ളത്. മരണം സംബന്ധിച്ച് കുടുംബം ഉന്നയിച്ച ആരോപണങ്ങൾ അന്വേഷിക്കുന്നുണ്ട്.

രണ്ടു കുടുംബങ്ങളുടെയും മൊഴി എടുക്കുന്നു. പുനീതിന്റെ ഭാര്യ മനികയുടെ കുടുംബവും മരണം സംബന്ധിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ട്. വിവാഹ മോചന കേസും നിലവിൽ നടന്നു​കൊണ്ടിരിക്കുകയാണ്’ ഡി.സി.പി വിശദീകരിക്കുകയും ചെയ്തു.

ഭാര്യയും അവരുടെ സഹോദരിയും മാതാപിതാക്കളും പുനീതിനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി സഹോദരി വ്യക്തമാക്കുന്നു. പീഡനം ഉന്നയിച്ച് പുനീത് വിശദമായി വീഡിയോ തയാറാ​​ക്കേണ്ടി വന്നതും സഹോദരി പറഞ്ഞു.

‘മനികയും അവരുടെ സ​ഹോദരിയും മാതാപിതാക്കളും പുനീതിനെ മാനസികമായി തളർത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. പീഡനം വിശദീകരിച്ച് പുനീത് 59 മിനിറ്റ് നീണ്ട വിഡിയോ ആണ് റെക്കോർഡ് ചെയ്തത്. ഭാര്യ അവന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യുക വരെയുണ്ടായി’ സഹോദരി വെളിപ്പെടുത്തി.

അതുപോലെ പുനീതിന്റെ അമ്മയും മകന്റെ മരണത്തിന് മനികയെ കുറ്റപ്പെടുത്തുന്നു. ‘അവൾ അവനെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു. എ​ന്റെ മകന് നീതി കിട്ടണം’. അതേസമയം, ചൊവ്വാഴ്ച വൈകിട്ടാണ് സംഭവത്തെക്കുറിച്ചുള്ള വിവരം തങ്ങൾക്ക് ലഭിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പൊലീസ് എത്തുമ്പോൾ പുനീതിന്റെ മൃതദേഹം കഴുത്തിൽ കുരുക്കുമായി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. തൂങ്ങിമരിച്ചതാണെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി.

ഡിസംബർ 30ന് രാത്രി പുനീത് ഭാര്യയുമായി സംസാരിച്ചിരുന്നുവെന്നും അതിന്റെ റെക്കോർഡിങ് തങ്ങളുടെ പക്കലുണ്ടെന്നും പോലീസ് വ്യക്തമാക്കി. പുനീതിന്റെ പിതാവാണ് പോലീസിന് മൊബൈൽ ഫോൺ കൈമാറിയത്. വിവാഹമോചനത്തെക്കുറിച്ചും സ്വത്തിന്റെ ഓഹരിയെക്കുറിച്ചുമാണ് ദമ്പതികൾ സംസാരിച്ചത്.

ഇവർ വിവാഹിതരാകുന്നത് 2016ൽലാണ് ശേഷം രണ്ട് വർഷത്തിനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. പരസ്പര സമ്മതത്തോടെ വിവാഹമോചന നടപടികൾ ആരംഭിച്ചതായും വിഷയം കോടതിയിലാണെന്നും കുടുംബവുമായി ബന്ധപ്പെട്ടവർ പറഞ്ഞു. സംഭവത്തിൽ ഇപ്പോൾ കൂടുതൽ അന്വേഷണം നടക്കുന്നതായി പോലീസ് പറഞ്ഞു.

Tags:    

Similar News