ചെറിയ ഇടുങ്ങിയ വഴി; ഹൂണ്ടായ് വെന്യുവിന്റെ വരവിൽ പതറി; കാർ വരുന്നത് കണ്ട് മറ്റ് കുട്ടികൾക്കൊപ്പം തൊട്ടപ്പുറത്ത് മാറിനിന്നു; പൊടുന്നനെ അപകടം; 2 വയസുകാരിയുടെ ശരീരത്തിലൂടെ ടയർ കയറിയിറങ്ങി; ദാരുണാന്ത്യം; നിലവിളി കേട്ട് ആളുകൾ ഓടിയെത്തി; കാർ ഡ്രൈവറിനെ കണ്ട് ഞെട്ടൽ; കേസെടുത്ത് പോലീസ്

Update: 2025-04-01 09:49 GMT

ഡൽഹി: ആളുകളുടെ അശ്രദ്ധ കാരണമാണ് പല റോഡ് അപകടങ്ങളും സംഭവിക്കുന്നത്. ഓരോ ദിവസവും നിരവധി ജീവനുകളാണ് അപകടങ്ങളിൽ പൊലിയുന്നത്. അങ്ങനെയൊരു സംഭവമാണ് കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്നത്. റംസാൻ ആഘോഷത്തിന്റെ എല്ലാ സന്തോഷങ്ങളും തട്ടികെടുത്തിയ അപകടമായിരുന്നു നടന്നത്. രണ്ടു വയസുകാരിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി വൻ അപകടം. സംഭവത്തിൽ രണ്ടുവയസുകാരി അതിദാരുണമായി മരിച്ചു.

15കാരന്‍ ഓടിച്ച കാർ കയറിയിറങ്ങിയാണ് പിഞ്ചുകുഞ്ഞിന്റെ ജീവൻ നഷ്ടമായത്. വീടിനു പുറത്ത് നിന്ന് കളിക്കുകയായിരുന്നു അനാബിയെന്ന രണ്ട് വയസുകാരിയാണ് 15കാരന്‍ 'ഹൂണ്ടായ് വെന്യു' കാര്‍ ഓടിച്ച കാർ ഇടിച്ച് മരിച്ചത്. ഡൽഹിയിലെ പഹാർഗഞ്ചിലാണ് ദാരുണമായ അപകടം നടന്നത്.

ഞായറാഴ്ചയാണ് അപകടം നടന്നത്. പഹാർഗഞ്ചിലെ തന്റെ വീടിന് പുറത്തുള്ള ഇടവഴിയിൽ കളിച്ചുകൊണ്ടിരുന്ന പെൺകുട്ടിയുടെ മേൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി ഓടിച്ച ഹ്യൂണ്ടായ് കാർ കയറി ഇറങ്ങുകയായിരുന്നു. അപകടത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അനാബിയ മറ്റ് കുട്ടികൾക്കൊപ്പം കാർ വരുന്നതും തൊട്ടപ്പുറത്ത് നിർത്തുന്നതായും വീഡിയോയിൽ ഉണ്ട്. പെട്ടന്ന് കാർ മുന്നോട്ട് വന്ന് കുട്ടിയുടെ ശരീരത്തിൽ കയറി ഇറങ്ങുകയായിരുന്നു.

ഉടനെ തന്നെ കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി എത്തുകയും കാർ തള്ളിമാറ്റി കുട്ടിയെ പുറത്തെടുത്തു. ശേഷം ഉടനെ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. അനാബിയയുടെ അയൽവാസിയുടേതാണ് കാറെന്ന് പോലീസ് കണ്ടെത്തി.

അപകടം നടക്കുമ്പോൾ വാഹനമോടിച്ചത് 15 വയസുകാരനായ മകനാണെന്നും സിസിടിവി ദൃശ്യങ്ങളിൽ നിന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കാറുടമയ്ക്കും മകനുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൗമാരക്കാരന്റെ പിതാവ് പങ്കജ് അഗർവാളിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News