സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസില്‍ നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരെ പീഡന ശ്രമം; വനിതാ ഉദ്യോഗസ്ഥ രാത്രിയില്‍ ഇറങ്ങിയോടി; അന്വേഷണത്തില്‍ സെക്ഷന്‍ ഓഫീസര്‍ക്ക് സ്ഥലം മാറ്റം

നൈറ്റ് ഡ്യൂട്ടിക്കിടെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കുനേരേ പീഡനശ്രമം

Update: 2025-09-12 14:02 GMT

കല്‍പ്പറ്റ: നൈറ്റ് ഡ്യൂട്ടിക്കിടെ വയനാട് സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസിവെച്ച് വനിതാ ബീറ്റ് ഓഫീസര്‍ക്കുനേരേ പീഡന ശ്രമം. സഹപ്രവര്‍ത്തകനായ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരെയാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ പരാതി നല്‍കിയിരിക്കുന്നത്. സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിനെതിരെയാണ് പരാതി. വനിത ഉദ്യോഗസ്ഥ പടിഞ്ഞാറത്തറ പോലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്.

വനിതാ ഉദ്യോഗസ്ഥയുടെ പരാതിയില്‍ വനംവകുപ്പിന്റെ ഇന്റേണല്‍ കമ്മിറ്റി സംഭവം അന്വേഷിക്കുകയും ആരോപണ വിധേയനായ ഫോറസ്റ്റ് ഉദ്യോഗസ്ഥനെ കല്‍പ്പറ്റ റേഞ്ച് ഓഫീസിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്.

പീഡന ശ്രമം ചെറുക്കാന്‍ വനിതാ ഉദ്യോഗസ്ഥ രാത്രി ഓഫീസില്‍നിന്ന് ഇറങ്ങി ഓടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രി ഡ്യൂട്ടിക്ക് ഒരു സ്ത്രീയെ മാത്രം നിയമിച്ചതിലടക്കം ദുരൂഹതയുണ്ട്. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ട്.

വനിതാ ഉദ്യോഗസ്ഥയുടെ മുറിയില്‍ അതിക്രമിച്ച് കയറിയ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ഉദ്യോഗസ്ഥ ഉടന്‍ തന്നെ ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. സംഭവം സംബന്ധിച്ച് വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്ന് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. രാത്രി ഡ്യൂട്ടിക്ക് ഒരേയൊരു സ്ത്രീയെ മാത്രം നിയോഗിക്കരുതെന്ന നിയമവും ഇവിടെ പാലിക്കപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.

Similar News