ഓടിളക്കി കയർ കെട്ടി ഭാര്യ വീട്ടിൽ പ്രവേശിച്ചു; ചുറ്റിക കൊണ്ട് ഭാര്യാസഹോദരിയെ ആക്രമിച്ചു; പിന്നാലെ ഭാര്യാമാതാവിന്റെ തലയ്ക്കടിച്ചു; ബഹളം കേട്ട് ആളുകൾ ഓടിക്കൂടിയതോടെ ഭർത്താവ് പിൻവാതിലൂടെ രക്ഷപ്പെട്ടു; അക്രമം വിവാഹമോചന കേസിനിടെ; യുവാവ് ലഹരി മരുന്നിന് അടിമയാണെന്ന് വീട്ടുകാർ; കേസെടുത്ത് പോലീസ്

Update: 2025-07-16 12:45 GMT

കൊച്ചി: വിവാഹമോചന കേസ് നടക്കുന്നതിനിടെ ഭാര്യവീട്ടിൽ അതിക്രമിച്ച് കയറി അതിക്രമം നടത്തിയ സംഭവത്തിൽ കേസെടുത്ത് പോലീസ്. ആക്രമണത്തിൽ യുവതിയുടെ സഹോദരിക്കും മാതാവിനും പരുക്കേറ്റു. ഇന്നു വെളുപ്പിനെ മൂന്നു മണിയോടെയാണ് സംഭവം. ഭാര്യ വീട്ടിൽ ഓടിളക്കിറങ്ങിയ യുവാവ് ചുറ്റിക കൊണ്ട് വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ രാജീവനെതിരെ പോലീസ് കേസെടുത്തു. ആക്രമത്തിൽ ഇരുവരുടെയും കൈയ്ക്കും കാലിനും പരുക്കുണ്ട്.

ആലുവ പൈപ്പ്‍ലൈൻ റോഡിൽ താമസിക്കുന്ന കല്ലുവെട്ടിപറമ്പിൽ ഖദീജയുടെ രണ്ടാമത്തെ മകൾ റാബിയയുടെ ഭർത്താവാണ് രാജീവ്. നാലു വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. എന്നാൽ കഴിഞ്ഞ ഒന്നര വർഷമായി ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത്. വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലുമാണ്. ഇതിനിടെയാണ് ഇവരുടെ വീട്ടിലെത്തി മുകളിൽ കയറി ഓടിളക്കി കയർ കെട്ടി രാജീവ് താഴേക്ക് ഇറങ്ങിയത്. തുടർന്ന് വീട്ടിൽനിന്നു തന്നെ കണ്ടെടുത്ത ചുറ്റിക കൊണ്ട് ഭാര്യയുടെ ഇളയ സഹോദരി ഫാത്തിമയെയും, ഖദീജയെയും പ്രതി ആക്രമിച്ചത്.

ഫാത്തിമയെയാണ് രാജീവ് ആദ്യം ആക്രമിച്ചത്. ഇവരുടെ മൂക്കിന്റെ എല്ലിനു പൊട്ടലുണ്ട്. തുടർന്ന് മകളുടെ കരച്ചിൽ കേട്ട് എണീറ്റുവന്ന ഖദീജയുടെ തലയ്ക്കാണ് രാജീവ് ചുറ്റിക കൊണ്ടടിച്ചു. വീട്ടുകാരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസികൾ ഇരുവരെയും ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആളുകൾ ഓടിക്കൂടിയ സമയം വീടിന്റെ പിന്നിലെ വാതിലൂടെ രാജീവൻ ഓടി രക്ഷപ്പെട്ടു. രാജീവിന്റെ ഫോൺ വീട്ടിൽ നിന്ന് കണ്ടെടുത്തു.

ഇയാൾ ലഹരി മരുന്നിന് അടിമയാണെന്ന് ഭാര്യ വീട്ടുകാർ പറയുന്നത്. രാജീവ് നേരത്തെയും ഭാര്യ വീട്ടുകാരെ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. അന്ന് പോലീസിൽ പരാതിപ്പെട്ടെങ്കിലും ഒത്തുതീർപ്പ് ചർച്ചയിൽ പ്രശ്നം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടെയാണ് വീട്ടുകാർക്ക് നേരെ വീണ്ടും അക്രമമുണ്ടായത്.

Tags:    

Similar News