വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നതില്‍ രോഷാകുലനായി റിതുവിന്റെ വരവ്; കയ്യില്‍ ഇരുമ്പ് വടിയുമായി എത്തി വാക്കുതര്‍ക്കവും ഭീഷണിയും; വേണുവിന്റെ മകള്‍ വിനീഷയുടെ ഫോണ്‍ കൈക്കലാക്കിയ ശേഷം ആക്രമണം; ഉപദ്രവിക്കാതിരുന്നത് കുട്ടികളെ മാത്രം; ചേന്ദമംഗലത്തെ കൂട്ടക്കൊലയ്ക്ക് പിന്നില്‍

ചേന്ദമംഗലത്തെ കൂട്ടക്കൊലയ്ക്ക് പിന്നില്‍

Update: 2025-01-16 18:29 GMT

വടക്കന്‍ പറവൂര്‍: ചേന്ദമംഗലത്ത് ഒരു വീട്ടിലെ മൂന്ന് പേരെ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

പ്രതി റിതുവും കൊല്ലപ്പെട്ട വേണുവിന്റെ കുടുംബവും തമ്മില്‍ കൊലപാതകത്തിനു തൊട്ടു മുന്‍പ് വീട്ടില്‍ വളര്‍ത്തിയിരുന്ന നായയെ ചൊല്ലി തര്‍ക്കം നടന്നിരുന്നു. വേണുവിന്റെ വീട്ടിലെ നായ തന്റെ വീട്ടിലേക്ക് വന്നിരുന്നുവെന്നു പറഞ്ഞാണ് റിതു ഇവരുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് റിതു ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു.

റിതുവിന്റെ കയ്യില്‍ ഈ സമയം ഇരുമ്പ് വടിയുണ്ടായിരുന്നു. ഇതിനിടെ റിതു ഭീഷണിപ്പെടുത്തുന്ന ദൃശ്യം പകര്‍ത്തിയിരുന്ന വേണുവിന്റെ മകള്‍ വിനീഷയുടെ ഫോണ്‍ ഇയാള്‍ ബലപ്രയോഗത്തിലൂടെ കൈക്കലാക്കി. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം. കയ്യില്‍ കരുതിയിരുന്ന ഇരുമ്പ് വടികൊണ്ട് വേണു, ഭാര്യ ഉഷ, മരുമകന്‍ ജിതിന്‍, മകള്‍ വിനീഷ എന്നിവരെ റിതു തലയ്ക്കടിക്കുകയായിരുന്നുൂ. ജിതിന്‍ ഒഴികെ മൂന്നു പേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. വീട്ടിലുണ്ടായിരുന്ന ജിതിന്റെ കുട്ടികളെ ഇയാള്‍ ഉപദ്രവിച്ചില്ല.

കൊലപാതകം നടന്ന ശേഷം ജിതിന്റെ സ്‌കൂട്ടറിലാണു റിതു സംഭവസ്ഥലത്തു നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ചത്. എന്നാല്‍ ആ വഴി വന്ന വടക്കേക്കര പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ സ്ഥിരം കുറ്റവാളിയായ റിതുവിനെ കാണുകയും പന്തികേടു സംശയിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ കൊലപാതക വിവരം പുറത്തുവരികയുമായിരുന്നു. റി തുവിനെ ഉടന്‍ തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇയാളെ വടക്കേക്കര പൊലീസ് സ്റ്റേഷനിലേക്ക് ചോദ്യം ചെയ്യലിനായി എത്തിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട വേണു, ഉഷ, വിനീഷ എന്നിവരുടെ മൃതദേഹം പറവൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ ജിതിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പ്രതി ഋതു മയക്കുമരുന്ന ലഹരിയിലാണു കൊലപാതകം നടത്തിയതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇയാളെ ഉടന്‍ തന്നെ വൈദ്യ പരിശോധനയ്ക്കു വിധേയനാക്കും.

ഇയാളുടെ പേരിലായി തൃശൂരിലും എറണാകുളത്തും മൂന്ന് കേസുകള്‍ ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു. പ്രതി ജോലി ചെയ്തിരുന്നത് ബാംഗ്ളൂരിലാണ്. നാട്ടില്‍ എത്തിയിട്ട് രണ്ട് ദിവസം മാത്രമേ ആയുള്ളു. പ്രതി രണ്ട് വട്ടം റിമാന്‍ഡിലായിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

അതേസമയം പ്രതി റിതു അയല്‍വാസികളുമായി നിരന്തരം പ്രശ്നം ഉണ്ടാക്കുന്ന ആളാണെന്ന് പ്രദേശവാസികളും പറഞ്ഞു. ഇയാള്‍ കഞ്ചാവ് ഉപയോഗിക്കും. എന്നിട്ട് നിരന്തരം ആക്രമണം നടത്തുകയും ചെയ്തിരുന്നു. പോലീസില്‍ പരാതിപ്പെട്ടാല്‍ മാനസിക ചികിത്സയ്ക്കുള്ള സര്‍ട്ടിഫിക്കറ്റ് കാണിച്ച് രക്ഷപ്പെടുകയും ചെയ്തിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. റിതുവിന്റെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസില്‍ പലതവണ പരാതിപ്പെട്ടിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എന്നാല്‍ ഇതുവരെ അത്തരത്തില്‍ ആരുംപരാതി എഴുതി നല്‍കിയിരുന്നില്ലെന്ന് എറണാകുളം റൂറല്‍ എസ്പി പറഞ്ഞു. രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു നാലുപേരെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. ക

Similar News