ഹിറ്റ്‌ലിസ്റ്റില്‍ സജിതയും ബിന്ദുവും പുഷ്പയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ചെന്താമര; ജാമ്യം കിട്ടി നാട്ടിലെത്തിയപ്പോള്‍ ആശങ്ക കൂട്ടിയത് ലോറി ഡ്രൈവറുടെ വൈരാഗ്യം തരിമ്പും കുറയില്ലെന്ന തിരിച്ചറിവ്; എല്ലാം മനസ്സിലൊതുക്കി നടന്ന തിരുത്തംപാടത്തുകാരന്‍ വീണ്ടും പട്ടാപകല്‍ വെട്ടുകത്തിയുമായെത്തി; ബോയന്‍ കോളനിക്കാരുടെ ആ സംശയം കണ്ണീരാകുമ്പോള്‍
പാലക്കാട്: പോത്തുണ്ടി തിരുത്തംപാടം ബോയന്‍ കോളനിയില്‍ സുധാകരന്റെ ഭാര്യ സജിതയെ (35) 2018ല്‍ തിരുത്തംപാടം ബോയന്‍ കോളനിയിലെ ചെന്താമര വെട്ടിക്കൊന്നതും പട്ടാപകല്‍. ഉച്ചക്ക് 12 മണിയോടെയാണ് സജിതയെ തിരുത്തംപാടം ബോയന്‍ കോളനിയിലുള്ള വീടിനകത്ത് കഴുത്തിന് പിന്നിലും തോളിലും വെട്ടേറ്റ നിലയില്‍ അയല്‍വാസികള്‍ കണ്ടെത്തിയത്. ആരാണ് കൊല നടത്തിയതെന്ന് ആര്‍ക്കും പിടി കിട്ടിയില്ല. പരിസരത്തുള്ളവരെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് സജിതയുടെ അയല്‍വാസിയായ ചെന്താമരയിലേക്ക് പോലീസ് അന്വേഷണം എത്തിയത്. 2025ല്‍ സജിതയുടെ ഭര്‍ത്താവിനേയും അമ്മയേയും വീട്ടില്‍ കയറി ചെന്താമര വെട്ടിക്കൊല്ലുന്നതും അതേ ക്രൂര മനസ്സുമായാണ്. സൈക്കോയായ ചെന്താമര വെട്ടുകത്തി ഉപയോഗിച്ചാണ് സജിതയെ വെട്ടിക്കൊന്നത്. ഇതേ രീതിയില്‍ വീണ്ടും ഇരട്ടക്കൊലയും നടത്തി.
സജിതയടക്കം മൂന്ന് പേരെ കൊല്ലുമെന്ന് 2019ല്‍ ചെന്താമര പറഞ്ഞിരുന്നു. ഇയാള്‍ക്ക് ഭയങ്കര വ്യക്തി വൈരാഗ്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. സജിതയെ കൊന്നിട്ടും പക തീര്‍ന്നില്ല. ജാമ്യത്തിന് ഇറങ്ങിയപ്പോള്‍ വീണ്ടും സജിതയുടെ ഭര്‍ത്താവിനേയും അമ്മയേയും കൊന്നു. അന്നേ ആ ആദ്യ ലിസ്റ്റില്‍ മൂന്ന് പേരുണ്ടായിരുന്നു. ബിന്ദുവെന്ന സ്ഥലവാസിയേയും കൊല്ലുമെന്നും പറഞ്ഞിരുന്നു. സജിതാ കൊലക്കേസില്‍ പരിശോധനയ്‌ക്കെത്തിയ പോലീസ് നായ ബിന്ദുവിന്റെ വീട്ടിലും മണം പിടിച്ച് എത്തിയിരുന്നു. അതായത് സജിതയെ കൊന്ന ശേഷം ബിന്ദുവിന്റെ വീട്ടിലെത്തിയെന്നും വ്യക്തമായി. പുഷ്പ എന്ന സ്ത്രീയേയും കൊല്ലുമെന്ന് അന്ന് വീമ്പു പറഞ്ഞിരുന്നു. ഇത് നാട്ടുകാര്‍ക്കെല്ലാം അറിയാം. അതുകൊണ്ടാണ് ചെന്താമര ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ നാട്ടില്‍ ആശങ്ക കൂടിയത്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷവും ചിലതെല്ലാം ഇയാള്‍ പറഞ്ഞിരുന്നു. ഭയങ്കര വൈരാഗ്യത്തിനുടമയായ ചെന്താമര വീണ്ടും എന്തെങ്കിലും ചെയ്യുമോ എന്ന ഭയം നാട്ടുകാര്‍ക്കുണ്ടായിരുന്നു. സുധാകരനേയും അമ്മയേയുമാണ് തിരിച്ചെത്തിയ ചെന്താമര ഹിറ്റ് ലിസ്റ്റിലേക്ക് കയറ്റിയത്.
സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരന്റെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു. 2019ലാണ് ചെന്താമര സജിതയെ കൊലപ്പെടുത്തിയത്. നാല് വര്‍ഷത്തിന് ശേഷമാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ചെന്താമരയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി. ചെന്താമരയും ഭാര്യയും അകന്നുകഴിയുകയാണ്. ഭാര്യയെ തന്നില്‍ നിന്ന് അകറ്റിയത് സജിതയാണെന്ന സംശയത്തിന്റെ പേരിലാണ് ചെന്താമര അന്ന് സജിതയെ കൊലപ്പെടുത്തിയത്. ഈ കേസില്‍ വിചാരണ നടന്നുകൊണ്ടിരിക്കെയാണ് പ്രതി രണ്ട് മാസം മുന്‍പ് ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ നാട്ടിലെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഭയാശങ്കയിലായിരുന്നു. ഇയാള്‍ വീണ്ടും ആരെയെങ്കിലും കൊല്ലുമെന്ന സംശയം നാട്ടുകാര്‍ക്ക് ഉണ്ടായിരുന്നു. വാര്‍ഡ് മെമ്പര്‍ വഴി പൊലീസില്‍ വിവരം അറിയിച്ചിരുന്നുവെന്നും എന്നാല്‍ വിഷയത്തില്‍ പൊലീസ് കാര്യമായ നടപടിയെടുത്തില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.
സജിതയുടെ ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരില്‍ ജോലി സ്ഥലത്തും, മക്കള്‍ സ്‌കൂളിലും പോയ സമയം സജിത ബോയല്‍ കോളനിയിലെ വീട്ടില്‍ ഒറ്റക്കായിരുന്നു. തൊട്ടടുത്ത് ആളുകളും ഇല്ലായിരുന്നു. ഇതെല്ലാം മനസ്സിലാക്കിയായിരുന്നു 2018ലെ കൊലപാതക ആസൂത്രണം. അന്ന് അന്വേഷണത്തില്‍ തെളിവുകളും നാട്ടുകാരുടെ മൊഴികളും പ്രതിയിലേക്ക് വിരല്‍ ചൂണ്ടുന്നതായിരുന്നു. പോലീസ് സംഘം ഫോറന്‍സിക് വിദഗ്ധരുടെയും, വിരലടയാള വിദഗ്ധരുടെയും, ഡോഗ് സ്‌ക്വാഡിന്റെയും സൈബര്‍ സെല്‍ വിദദ്ധരുടെയും സഹായത്തേടെ സംഭവസ്ഥത്തെത്തി അന്വേഷണവും നടത്തി. ഇതോടെ ചെന്താമരയുടെ ക്രൂരത വ്യക്തമായി. സജിതയെ കൊന്ന ശേഷം പ്രതി ഒളിവില്‍ പോയെന്നും മനസ്സിലാക്കി. തുടര്‍ന്ന് പ്രതിക്ക് വേണ്ടി പോത്തുണ്ടിയുടെ പരിസര പ്രദേശങ്ങളിലും, സമീപത്തെ മലകളിലും, വനത്തിലും പോലീസ് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹായത്തോടെ തിരച്ചില്‍ നടത്തി.
കൊലപാതകത്തിന് ശേഷം മലമുകളിലെ വനത്തില്‍ ഒളിച്ചിരുന്ന പ്രതി വനത്തില്‍ പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെന്ന് മനസ്സിലാക്കി രാത്രിയായതോടെ കാടിന് പുറത്തിറങ്ങിയ സമയം പരിസര പ്രദേശങ്ങളില്‍ നിരീക്ഷണം നടത്തിയിരുന്ന പോലീസ് സംഘം പ്രതിയെ തന്ത്രപരമായി കസ്റ്റഡിയില്‍ അന്ന് എടുക്കുകയായിരുന്നു. കുടുബ പ്രശ്നങ്ങള്‍ക്കും, ഭാര്യയും കുട്ടിയും പിണങ്ങി പോയതും അയല്‍വാസിയായ സജിതക്കും മറ്റ് ചില അയല്‍ വാസികള്‍ക്കും പങ്കുണ്ട് എന്നുള്ള ധാരണയിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടത്തിയത് എന്ന് കുറ്റസമ്മതവും നടത്തി. അന്ന് കൊലപാതകത്തിന് ഉപയോഗിച്ച വെട്ടുകത്തി പ്രതിയുടെ വസ്ത്രങ്ങള്‍ എന്നിവ പേലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇതേ മോഡലിലാണ് 2025ലിലും കൊലകള്‍.
വിചാരണ നടപടികള്‍ പുരോഗമിക്കവേ രണ്ട് മാസം മുമ്പാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. ഇയാള്‍ വീണ്ടും മറ്റെന്തെങ്കിലും കുറ്റകൃത്യം ചെയ്യുമോയെന്ന ഭയം നാട്ടുകാര്‍ക്കുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ നെന്മാറ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, പൊലീസ് ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്ന് രാവിലെ 10 മണിയോടെയാണ് ചെന്താമര അയല്‍വീട്ടിലെത്തി സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊല്ലുന്നത്. ദേഹമാസകലം വെട്ടേറ്റ നിലയിലായിരുന്നു ഇരുവരും. ലക്ഷ്മിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. സംഭവസ്ഥലത്തു തന്നെ സുധാകരന്‍ മരിച്ചതായാണ് വിവരം. സുധാകരന്റെ മൃതദേഹത്തിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായെത്തി. പ്രതിയെ പിടികൂടിയാല്‍ മാത്രമേ മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാന്‍ അനുവദിക്കൂവെന്നായിരുന്നു നാട്ടുകാരുടെ നിലപാട്.