രാത്രി തിരക്കേറിയ റോഡിലൂടെ കുതിക്കുന്ന കാർ; സണ്‍റൂഫില്‍ കെട്ടിപ്പിടിച്ചിരുന്ന് പങ്കാളികളുടെ സുഖയാത്ര; ഇടയ്ക്ക് പരസ്പരം ചുംബിച്ച് നേരംപോക്ക്; ഹോ..ഭയങ്കര ഷോ ആണല്ലോടെയെന്ന് സിംഗിൾസ്; ദൃശ്യങ്ങൾ വൈറലായതും കുരുക്ക്; കാണിച്ച് തരാമെന്ന് ട്രാഫിക് പോലീസ്!
ബെംഗളൂരു: രാത്രി തിരക്കേറിയ റോഡിലൂടെ കുതിച്ച കാറിലെ കാഴ്ചകൾ കണ്ട് എല്ലാവരും ഒന്ന് ഞെട്ടി. വാഹനത്തിന്റെ സണ്‍റൂഫില്‍ കെട്ടിപ്പിടിച്ചിരുന്ന് പങ്കാളികളുടെ യാത്ര. കുറച്ച് കഴിഞ്ഞപ്പോൾ പ്രവർത്തികൾ അതിരുവിട്ടു. പരസ്പരം ചുംബിച്ചും അവർ യാത്ര തുടർന്ന്. പിന്നാലെ ദൃശ്യങ്ങൾ വൈറലായതും ദമ്പതികൾക്ക് ഊരാക്കുടുക്ക്. ബെംഗളൂരുവിലാണ് നാടകീയ കാഴ്ചകൾ അരങേറിയത്.
ഓടുന്ന കാറിലെ സണ്‍റൂഫില്‍നിന്ന് പങ്കാളികള്‍ യാത്ര ചെയ്ത സംഭവത്തിൽ കടുത്ത നടപടി. വീഡിയോ വൈറലായതിന് പിന്നാലെ സംഭവത്തില്‍ പിഴചുമത്തിയിരിക്കുകയാണ് ട്രാഫിക് പോലീസ്. അപകടകരമായ ഡ്രൈവിങ്ങിനും ഗതാഗത തടസ്സമുണ്ടാക്കിയതിനും 1500 രൂപയാണ് കാറുടമയ്ക്ക് പിഴയായി ചുമത്തിയത്.
അതേസമയം, നവമാധ്യമങ്ങളിൽ ആരോപിക്കുന്നതുപോലെ പങ്കാളികള്‍ പൊതുയിടത്തില്‍ അനുചിതമായി പെരുമാറിയതിന് വ്യക്തമായ തെളിവുകളില്ലെന്നും ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് മാത്രമാണ് പിഴ ഈടാക്കിയിരിക്കുന്നതെന്നും പോലീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് ബെംഗളൂരു ട്രിനിറ്റി സര്‍ക്കിളിലെ റോഡില്‍നിന്ന് ചിത്രീകരിച്ച വീഡിയോ നവമാധ്യമങ്ങളിൽ വൈറലായത്. ഓടുന്ന കാറിലെ സണ്‍റൂഫില്‍നിന്ന് യുവതിയും യുവാവും പരസ്പരം ചുംബിക്കുകയാണെന്നും ഇവരുടെ പെരുമാറ്റം തീര്‍ത്തും അനുചിതമാണെന്നുമായിരുന്നു വീഡിയോ പങ്കുവെച്ചവരുടെ ആരോപണം. സണ്‍റൂഫ് തുറന്ന് ഇങ്ങനെ യാത്രചെയ്യുന്നത് അപകടകരമാണെന്നും ആരോപണമുയര്‍ന്നു. വീഡിയോ വൈറലായതോടെയാണ് സംഭവത്തില്‍ ട്രാഫിക് പോലീസ് അന്വേഷണം നടത്തി ഒടുവിൽ പിഴ ഈടാക്കിയത്.
ഞായറാഴ്ച രാത്രി കോറമംഗലയിലെ ഒരു ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ച് മടങ്ങിയിരുന്നവരാണ് കാറിലുണ്ടായിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. കമ്മനഹള്ളിയില്‍ താമസിക്കുന്ന സ്വകാര്യ കമ്പനിയിലെ ജീവനക്കാരന്റെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. പക്ഷെ സംഭവസമയത്ത് ഇയാളുടെ ഭാര്യയാണ് വാഹനമോടിച്ചിരുന്നതെന്നും ഇവരുടെ സഹപ്രവര്‍ത്തകരാണ് വാഹനത്തിലുണ്ടായിരുന്നതെന്നും പോലീസ് പറയുന്നു.