ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ; ഉറപ്പിച്ച് പറഞ്ഞ് പ്രവാസി വ്യവസായി; താന്‍ ഡി മണിയല്ല, എംഎസ് മണിയാണെന്ന വാദത്തില്‍ കൂടുതല്‍ അന്വേഷണത്തിന് പോലീസ്; വിശദമായ മൊഴിയെടുക്കാന്‍ തിരുവനന്തപുരത്ത് എത്താന്‍ നിര്‍ദേശം; പ്രവാസി വ്യവസായിയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടി ചോദ്യം ചെയ്തത് ഡി മണിയെ തന്നെ

Update: 2025-12-26 13:24 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തത് ഡി മണിയെ തന്നെയെന്ന് തറപ്പിച്ചു പറഞ്ഞു പ്രവാസി വ്യവസായി. എസ്‌ഐടി കണ്ടത് താന്‍ കണ്ട ഡി മണിയെ തന്നെയെന്ന് ഉറപ്പിച്ച് പറയുകയാണ് പത്തനംതിട്ടയിലെ പ്രവാസി വ്യവസായി. ഈ സാഹചര്യത്തില്‍ വ്യവസായിയില്‍ നിന്നും അന്വേഷണ സംഘം വീണ്ടും മൊഴിയെടുക്കും.

അതേസമയം ഇന്ന് എത്തിയ കേരളാ പോലീസിന് മുന്നില്‍ താന്‍ ഡി മണിയല്ല എന്നും എംഎസ് മണിയാണെന്നുമാണ് മണിയുടെ വാദിച്ചത്. പോലീസ് അന്വേഷിക്കുന്ന വിഷയം അറിയില്ലെന്നും ബാലമുരുകന്റെ നമ്പറാണ് താന്‍ ഉപയോഗിക്കുന്നതെന്നും ഇയാള്‍ പറഞ്ഞിട്ടുണ്ട്. ഈ മൊബൈല്‍ നമ്പര്‍ പ്രതികളില്‍ ഒരാളുടെ ഫോണില്‍ ഉണ്ടായിരുന്നു. ഈ വിവരം ചോദിക്കാനാണ് എസ്‌ഐടി സംഘം എത്തിയത്. അന്വേഷണ സംഘത്തോട് വിശദമായ മൊഴി നല്‍കി.

പൊലീസ് അന്വേഷിക്കുന്ന വിഷയത്തെക്കുറിച്ച് ഒന്നും അറിയില്ലെന്നും എംഎസ് മണി പറഞ്ഞു. അതേസമയം പ്രവാസി വ്യവസായി തന്റെ വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന പശ്ചാത്തലത്തില്‍ മണിയെ തിരുവനന്തപുരത്ത് എത്തിച്ചു മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. തലസ്ഥാനത്ത് എത്താന്‍ എസ്‌ഐടി മണിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡി മണി സാങ്കല്പിക കഥാപാത്രമല്ലെന്ന് കഴിഞ്ഞ ദിവസം ഉറപ്പിച്ചിരുന്നു. ഡി മണിയടെ ഡിണ്ടിഗലിലെ സ്ഥാപനത്തില്‍ ഇന്ന് രാവിലെയോടെയാണ് എസ്‌ഐടിയുടെ നിര്‍ണ്ണായക റെയ്ഡ് തുടങ്ങിയത്. രണ്ട് മണിക്കൂര്‍ നീണ്ടുനിന്നതായിരുന്നു ചോദ്യം ചെയ്യല്‍. പോറ്റിയുമായുള്ള ബന്ധം അടക്കം ഡി മണി സമ്മതിക്കുമോ എന്നൊക്കെ അഭ്യൂഹങ്ങള്‍ കനത്തു. പക്ഷെ ചോദ്യം ചെയ്യലിലും മാധ്യമങ്ങളോടും ഇയാള്‍ എല്ലാം നിഷേധിച്ചു.

ബാലമുരുകനെന്ന തന്റെ സുഹൃത്തിന്റെ ഫോണ്‍ നമ്പറാണ് ഉപയോഗിക്കുന്നതെന്നും ഇത് തേടിയാണ് പൊലീസ് എത്തിയതെന്നുമാണ് ഇയാളുടെ വാദം. കണ്ടത് യഥാര്‍ത്ഥ ഡി മണിയല്ലേ എന്നായിപിന്നെ സംശയങ്ങള്‍. പക്ഷെ പ്രവാസി വ്യവസായി എസ്‌ഐടിയോട് പറഞ്ഞത് ഇയാള്‍ തന്നെയാണ് ഒറിജിനല്‍ ഡി മണിയെന്ന്. തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ട് ഹാജാരകാന്‍ നോട്ടീസ് നല്‍കിയാണ് എസ്‌ഐടി തിരിച്ചത്. മണിയുടെ സഹായി വിരുതനഗര്‍സ്വദേശി ശ്രീകൃഷ്ണന്റെ വീട്ടിലും റെയ്ഡ്‌നടത്തി.

പോറ്റിയുടെ പടം തന്നെ പൊലീസ് കാണിച്ചെന്നും അറിയില്ലെന്ന് പൊലീസിന് മറുപടി നല്‍കി, പൊലീസ് തെറ്റിദ്ധരിച്ചാണ് തന്റെ അടുത്ത് എത്തിയത്. താന്‍ റിയല്‍ എസ്റ്റേറ്റ് നടത്തുകയാണ്. പോറ്റിയുമായി ഒരു ബന്ധവുമില്ലെന്നും എംഎസ് മണി എന്നയാള്‍ പറഞ്ഞു. ശബരിമല സ്വര്‍ണക്കടത്തില്‍ ബന്ധമുണ്ടെന്ന് പ്രവാസി വ്യവസായി ആരോപിച്ച തമിഴ്‌നാട്ടിലെ ഡി മണിയെ തേടിയാണ് പ്രത്യേക സംഘം എത്തിയത്.

ഡി മണിയെന്ന് വ്യവസായി വെളിപ്പെടുത്തിയത് ദിണ്ടിഗല്‍ സ്വദേശി ബാലമുരുകനെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിരുന്നു. കേരളത്തില്‍ നിന്നുള്ള പഞ്ചലോഹ വിഗ്രഹങ്ങള്‍ അടക്കം അന്താരാഷ്ട്ര മാഫിയയുമായി ബന്ധമുള്ള സംഘം കടത്തിയെന്നാണ് വ്യവസായിയുടെ മൊഴി. ഇതിലെ സത്യാവസ്ഥ വ്യക്തമാകുന്നതിനാണ് ചോദ്യം ചെയ്യല്‍. ഇതിനിടെയാണ് ഇയാളെ തന്നെയാണ് ചോദ്യം ചെയ്തത് എന്ന് പ്രവാസി വ്യവസായി ഉറപ്പിക്കുന്നത്.

ഡി മണിയും ഉണ്ണികൃഷ്ണന്‍ പോറ്റിയും തമ്മിലുള്ള ഇടപാടില്‍ ശ്രീകൃഷ്ണന്‍ ഇടനിലക്കാരനായെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ സംശയം. ഇരുവരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പ്രത്യേക അന്വേഷണസംഘം നീക്കം നടത്താനിരിക്കുകയാണ്.

ശബരിമല സ്വര്‍ണക്കടത്ത് സംബന്ധിച്ച് രമേശ് ചെന്നിത്തല പരാമര്‍ശിച്ച വ്യവസായിയുടെ മൊഴിയിലെ പ്രധാനപ്പെട്ട കണ്ണിയാണ് ഡി മണി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലക്കാരനായി നാല് പഞ്ചലോഹ വിഗ്രഹങ്ങള്‍ കടത്തിയെന്നായിരുന്നു വ്യവസായിയുടെ മൊഴി. ഉണ്ണികൃഷ്ണന്‍ പോറ്റി ഇടനിലയായി ശബരിമലയിലെ ഉന്നതന്‍ പണം വാങ്ങിയെന്നും വ്യവസായി മൊഴി നല്‍കിയിരുന്നു. പുരാവസ്തു കടത്ത് സംഘത്തിലുള്ള ഡി മണിയാണ് വിഗ്രഹങ്ങള്‍ വാങ്ങിയതെന്നും തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ചായിരുന്നു ഇടപാടുകള്‍ എന്നുമായിരുന്നു ഇയാളുടെ മൊഴി.

മണിയെ എസ്‌ഐടി സംഘം രണ്ട് ദിവസമായി ചോദ്യം ചെയ്തുവരികയാണ്. പിന്നാലെ രമേശ് ചെന്നിത്തല ചൂണ്ടിക്കാണിച്ച വ്യവസായിയുടെ മൊഴിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തിലേക്ക് കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം എത്തുകയായിരുന്നു.

Tags:    

Similar News