ബ്രൗണ്‍ഷുഗറിന്റെ ഉപയോഗം കൂടി, എക്‌സൈ് നിരീക്ഷണം ശക്തമാക്കി; മഫ്തിയില്‍ എക്‌സൈസ് നടത്തിയ ഓപ്പറേഷനില്‍ പിടികൂടിയത് 52 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2 കിലോ കഞ്ചാവ്, 35000 രൂപയും; പശ്ചിമ ബംഗാള്‍ സ്വദേശി പിടിയില്‍

Update: 2024-11-14 09:42 GMT

കോട്ടയം: ചങ്ങനാശ്ശേരിയില്‍ എക്സൈസ് സംഘം നടത്തിയ വന്‍ ലഹരി മരുന്ന് വേട്ടയില്‍ ബ്രൗണ്‍ഷുഗറുമായി വന്ന പശ്ചിമ ബംഗാള്‍ സ്വദേശിയായ മുബാറക് അലി പിടിയിലായി.

തെങ്ങണ കവലയില്‍ ബ്രൗണ്‍ഷുഗര്‍ വില്‍ക്കുന്നതിനിടെയാണ് മുബാറക് എക്സൈസിന്റെ പിടിയിലാകുന്നത്. ഇയാള്‍ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും പ്രദേശത്തെ യുവാക്കളിലും ലഹരി മരുന്ന് വിതരണം നടത്തിവന്നിരുന്നു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് ബ്രൗണ്‍ഷുഗറിന്റെ വ്യാപനം വര്‍ദ്ധിച്ചതിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് നിരീക്ഷണം ശക്തമാക്കിയത്.

മുബാറക് അലിയെ സംബന്ധിച്ച നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്നു, മഫ്തിയില്‍ എത്തിയ എക്സൈസ് സംഘം ഓപ്പറേഷന്‍ നടത്തുകയായിരുന്നു. പിടികൂടിയപ്പോള്‍ ഇയാളുടെ കൈവശം 52 ഗ്രാം ബ്രൗണ്‍ഷുഗര്‍, 2 കിലോ കഞ്ചാവ്, 35000 രൂപ എന്നിവ ഉണ്ടായിരുന്നു. ഇയാളുടെ സംഘത്തില്‍ മറ്റ് ചിലരും ഉള്‍പ്പെട്ടിരിക്കാമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഇവര്‍ക്കെതിരെയും, പ്രതി ബ്രൗണ്‍ഷുഗര്‍ വാങ്ങിയ വൃത്താന്തങ്ങള്‍ക്കുമൊക്കെ അന്വേഷണം തുടരുന്നതായി എക്സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി. രാജേഷ് പറഞ്ഞു.

Tags:    

Similar News