എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ ഇ ഡി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു; ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് നിക്ഷപകരെ വഞ്ചിച്ചുവെന്ന പരാതിയിലാണ് ഇഡിയുടെ നടപടി; നേരെത്തെ പല തവണ ഫസല്‍ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായി വിവരം

എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂറിനെ ഇ ഡി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു

Update: 2025-11-28 01:34 GMT

കൊച്ചി: എംഇഎസ് പ്രസിഡന്റ് ഫസല്‍ ഗഫൂര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കസ്റ്റഡിയില്‍. എംഇഎസ് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇ ഡി നടപടി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും നാടകീയമായാണ് ഫസല്‍ ഗഫൂറിനെ കസ്റ്റഡിയില്‍ എടുത്തത്. ഓസ്ട്രേലിയയിലേക്ക് പോകാന്‍ എത്തിയതായിരുന്നു ഫസല്‍ ഗഫൂര്‍.

കസ്റ്റഡിയില്‍ എടുത്ത ഫസല്‍ ഗഫൂറിനെ കൊച്ചി ഇ ഡി ഓഫീസില്‍ വെച്ച് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. നേരത്തെ പല തവണ ഫസല്‍ ഗഫൂറിന് ഇ ഡി നോട്ടീസ് അയച്ചിരുന്നതായാണ് വിവരം. എന്നാല്‍ ഇ ഡി ക്ക് മുന്നില്‍ ഹാജരാകാത്തതിനാല്‍ വിമാനത്താവളത്തില്‍ നിന്നും കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇദ്ദേഹവും കുടുംബവും നെടുമ്പാശേരി വിമാനത്താവളം വഴി ഓസ്‌ട്രോലിയയിലേക്ക് പോകാനിരിക്കെയാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ ഫസല്‍ഗഫൂര്‍ 200 കോടിയോളം രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണം പരാതിയായി ഇഡിക്ക് മുന്നില്‍ എത്തിയരുന്നു. വിദേശനാണ്യ വിനിയമയ ചട്ടം ലംഘിച്ചും പണം സ്വീകരിച്ചെന്നും എംഇഎസ് ജനറല്‍ സെക്രട്ടറി ലബ്ബ വഴി കോട്ടയം പാമ്പാടിയില്‍ ബാങ്ക് അക്കൗണ്ട് തുറക്കുയും അതില്‍ അഞ്ച് കോടിയോളം രൂപ സ്വീകരിക്കുകയും ചെയ്തുവെന്നാണ് പരാതി. ഇത് കള്ളപ്പണം വെളുപ്പിക്കിന്‍ വേണ്ടി ചെയ്തതാണെന്നും ഇഡിക്ക് നല്‍കിയ പരാതിയില്‍ ഉയര്‍ന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഇഡി നടപടിയെന്നാണ് സൂചന.

നിരവധി പേരില്‍ നിന്നും പണം നിക്ഷേപിച്ച ശേഷം വഞ്ചിച്ചു എന്ന ആക്ഷേപവും ഫസല്‍ ഗഫൂറിനെതിരെ ഉയര്‍ന്നിരുന്നു. എംഇഎസ് സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ഫസല്‍ ഗഫൂറിനെതിരെ തിരൂര്‍ സ്വദേശി ഡോക്ടര്‍ അബ്ദുല്‍ നാസര്‍ നല്‍കിയ പരാതിയില്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത സാഹചര്യവും മുമ്പ് ഉണ്ടായട്ടുണ്ട്.

കോഴിക്കോട് മിനി ബൈപാസില്‍ എംഇഎസുമായി ചേര്‍ന്ന് സംയുക്ത സംരംഭമായി സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങാനെന്ന പേരില്‍ എം ഇഎസിന്റെ പൂര്‍ണ ഉറപ്പില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. ഇതിനായി രൂപീകരിച്ച ഫെയര്‍ഡീല്‍ ഹൈല്‍നെസ് സൊല്യൂഷന്‍സ് എന്ന കമ്പനിയുടെ പ്രവര്‍ത്തനവും പദ്ധതിയും പൂര്‍ണമായി നിലച്ചെന്നും പരാതിക്കാര്‍ ആരോപിച്ചിരുന്നു.

Tags:    

Similar News