സിബിഐ ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ 72 വയസുകാരിയെ ഭീഷണിപ്പെടുത്തി തട്ടിയത് ഒന്നര കോടി; വിശ്വസിപ്പിച്ചത് മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ ബന്ധത്തിന് തെളിവുണ്ടെന്ന് പറഞ്ഞ്; കൊല്ലം സ്വദേശികളായ നാല് യുവാക്കള്‍ റിമാന്‍ഡില്‍

സിബിഐ ചമഞ്ഞ് കണ്ണൂര്‍ നഗരത്തിലെ 72 വയസുകാരിയെ ഭീഷണിപ്പെടുത്തി തട്ടിയത് ഒന്നര കോടി

Update: 2024-10-04 16:17 GMT

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ് വയോധികയെ സി.ബി.എ ചമഞ്ഞ് ഭീഷണിപ്പെടുത്തിയ നാലുപേരെ പിടികൂടി.'കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ താവക്കരയില്‍ താമസിക്കുന്ന വയോധികയെ സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഒന്നര കോടിയിലേറെ രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ തട്ടിപ്പുസംഘത്തിലെ മുഖ്യകണ്ണികളായ നാലു പേരാണ് അറസ്റ്റിലായത്.

കൊല്ലം മയ്യനാട് സ്വദേശികളായ നാല് യുവാക്കളാണ് അറസ്റ്റിലായത്. കണ്ണൂര്‍ സൈബര്‍ പൊലിസ് നടത്തിയ ചടുലവും സമര്‍ത്ഥവുമായ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. സിബിഐയിലെ ഉന്നത ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് സംഘം വയോധികയുമായി അടുത്തത്. തുടര്‍നന് തന്ത്രപൂര്‍വ്വം അക്കൗണ്ടില്‍ നിന്നും ഒരുകോടി 65 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയായിരുന്നു. പ്രതികളെ പോലീസ് തന്ത്രപൂര്‍വ്വമാണ് വലയിലാക്കിയത്. പ്രതികളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊല്ലം മയ്യനാട് കുട്ടിക്കട ഷാജിത മനസിലിന്‍ മുഹമ്മദ് നബില്‍ (23 ) തിരുവനന്തപുരം സ്വദേശികളായ വെഞ്ഞാറംമൂട് റിയാസ് മനസിലെ അജ്മല്‍ (24)നെടുമങ്ങാട് പരീക്കപ്പാറ ശൈലജ മന്ദിരത്തില്‍ അഖില്‍ '(22) വെഞ്ഞാറമൂട് വെള്ളു മണ്ണടി മേലെ കുറ്റിമൂട് അസി കോട്ടേജില്‍ ആഷിക് (23)എന്നിവരെയാണ് തൃക്കോവില്‍ വട്ടം തട്ടാര്‍കോണത്തെ വാടകവീട്ടില്‍ നിന്നും പൊലിന്ന് പിടികൂടിയത് ഇവര്‍ മൊത്തകച്ചവടക്കാരെന്ന വ്യാജേനെ തട്ടാര്‍കോണത്ത് തമാസിച്ചു വരികയായിരുന്നു.

ഇവരെ കണ്ണൂര്‍ സിറ്റി പൊലിസ് ബുധനാഴ്ച്ച പുലര്‍ച്ചെ വീടു വളത്ത്പിടികൂടുകയായിരുന്നു. ഒരാഴ്ച്ച മുന്‍പാണ് കണ്ണൂര്‍ താവക്കര സ്വദേശിനിയുടെ പണം നഷ്ടമായത്. മനുഷ്യക്കടത്ത് കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ നിങ്ങള്‍ പ്രതിയാണെന്നും ഉടന്‍ അറസ്റ്റ് ഉണ്ടാകുമെന്നും ഫോണിലൂടെ അറിയിച്ചായിരുന്നു തട്ടിപ്പ് പൊലീസിന്റെ എംബ്ലം ഉപയോഗിച്ച് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ അയക്കുകയും ചെയ്തു കേസ് ഒത്തുതീര്‍പ്പാക്കാനുന്നും കുറച്ചധികം പണം നല്‍കേണ്ടിവരും സംഘം അറിയിച്ചു തുടര്‍ന്ന് സിബിഐയുടെ ബാങ്ക് അക്കൗണ്ട് ആണെന്ന് പറഞ്ഞു.

കൊല്ലം സ്വദേശിയുടെ ഉള്‍പ്പെടെ മൂന്ന് അക്കൗണ്ട് നമ്പറുകള്‍ 72കാരിക്ക് അയച്ചു ഇതിലേക്കാണ് സെപ്റ്റംബര്‍ 11 നും 17നും ഇടയില്‍ അഞ്ചുതവണയായി ഒന്നരക്കോടിയിലധികം രൂപ അയച്ചത് പിന്നീട് സംഘത്തിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നു മയ്യനാട് കുട്ടിക്കട സ്വദേശി മുഹമ്മദ് അക്കൗണ്ടിലേക്ക് 4.75 ലക്ഷം രൂപ വന്നതാണ് അന്വേഷണം കൊല്ലത്തേക്ക് എത്തിച്ചത് ഇതേ തുടര്‍ന്ന് പൊലിസ് പ്രതികള്‍ക്കായി വല വിരിക്കുകയായിരുന്നു.

സി.ബി.ഐ ഓഫീസിന്റെ വ്യാജ വീഡിയോ ദൃശ്യങ്ങള്‍ പ്രതികള്‍ തട്ടിപ്പിനായി ഉപയോഗിച്ചിരുന്നു. പൊലിസിന്റെ അടയാളങ്ങളും ഉപകരണങ്ങളും വയോധികയെ കബളിപ്പിക്കാനായി ഓണ്‍ലൈന്‍ വീഡിയോ കോള്‍ വഴി ഉപയോഗിച്ചിട്ടുണ്ട്. പ്രതികള്‍ക്ക് ഉത്തരേന്ത്യന്‍ ഓണ്‍ലൈന്‍ സംഘവുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലിസ് അന്വേഷിച്ചു വരികയാണ്.

Tags:    

Similar News