വിദേശ രാജ്യങ്ങളിൽ ന​ഴ്സി​ങ്​ അ​സി​സ്റ്റ​ന്റ് ജോ​ലി വാ​ഗ്ദാ​നം നൽകി തട്ടിപ്പ്; 50000 രൂപ കബളിപ്പിച്ചത് ക​ൺ​സ​ൾ​ട്ട​ൻ​സി വഴി; ​കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നിയുടെ പരാതിയിൽ അന്വേഷണം; പിന്നാലെ പുറത്ത് വന്നത് നിരവധി തട്ടിപ്പ് കേസുകൾ; ഒന്നാം പ്രതി പിടിയിൽ

Update: 2024-11-26 06:17 GMT

റാ​ന്നി: യു.​കെ​യി​ൽ ന​ഴ്സി​ങ്​ അ​സി​സ്റ്റ​ന്റ് ജോ​ലി വാ​ഗ്ദാ​നം നൽകി​ പണം ത​ട്ടി​യ കേ​സി​ൽ ഒ​ന്നാം പ്ര​തി​ അറസ്റ്റിൽ. ഇ​ടു​ക്കി അ​ണ​ക്ക​ര രാ​ജാ​ക്ക​ണ്ടം വ​ണ്ട​ൻ​മേ​ട് ക​ല്ല​ട വാ​ഴേ​പ്പ​റ​മ്പി​ൽ വീ​ട്ടി​ൽ ജോ​മോ​ൻ ജോ​ണാ​ണ്​ (42) പി​ടി​യി​ലാ​യ​ത്. കോ​ഴി​ക്കോ​ട് ക​രി​ക്കു​റ്റി സ്വ​ദേ​ശി​നി​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് റാ​ന്നി പോ​ലീ​സ് പ്രതിയെ പിടികൂടിയത്. ക​ൺ​സ​ൾ​ട്ട​ൻ​സി സ്ഥാപനത്തിലൂടെയായിരുന്നു തട്ടിപ്പ്. 50000 രൂപയാണ് ജോ​ലി വാ​ഗ്ദാ​നം ചെയ്ത് പ്രതി തട്ടിയത്.

ഡി​സം​ബ​ർ 22നാണ് കേസിനാസ്പദമായ തട്ടിപ്പ് നടന്നത്. ​യു​വ​തി​യു​ടെ കോ​ഴി​ക്കോ​ട് ഗോ​വി​ന്ദ​പു​ര​ത്തു​ള്ള പ​ഞ്ചാ​ബ് നാ​ഷ​ന​ൽ ബാ​ങ്ക് ശാ​ഖ​യി​ലെ അ​ക്കൗ​ണ്ടി​ൽ ​നി​ന്നാണ് പ്രതിയുടെ കൂട്ടാളി വഴി തട്ടിപ്പ് നടന്നത്. ഒ​ന്നാം പ്ര​തി​യു​ടെ റാ​ന്നി​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന്റെ അ​ക്കൗ​ണ്ടി​ലേ​ക്ക് ​ജോ​മോ​ന്റെ കൂ​ട്ടു​കാ​ര​നും ര​ണ്ടാം പ്ര​തി​യു​മാ​യ മ​നു മോ​ഹ​ൻ മു​ഖേ​ന പ​ണം കൈ​പ്പ​റ്റുകയായിരുന്നു. ഹോ​ളി ലാ​ൻ​ഡ് ക​ൺ​സ​ൾ​ട്ട​ൻ​സി എ​ന്ന സ്ഥാ​പ​നത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്. റാ​ന്നി പാ​ല​ത്തി​ന​ടു​ത്താ​ണ് ജോ​മോ​ൻ ന​ട​ത്തു​ന്ന സ്ഥാപനം പ്ര​വ​ർ​ത്തി​ച്ചിരുന്നത്​.

സ്ഥാ​പ​ന​ത്തി​ന്റെ ഫെ​ഡ​റ​ൽ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന​യാ​ണ് യു​വ​തി​യി​ൽ​നി​ന്ന്​ പ​ണം കൈ​പ്പ​റ്റി​യ​ത്. പണം കൈപ്പറ്റിയ ശേഷം വാഗ്‌ദാനം ചെയ്ത ജോലി നൽകുകയോ വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കു​ക​യോ ചെ​യ്തി​ല്ല എ​ന്നാ​യിരുന്നു യുവതിയുടെ പ​രാ​തി. ഈ ​മാ​സം ര​ണ്ടി​നാണ് റാ​ന്നി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി യു​വ​തി പരാതി നൽകിയത്. തുടർന്ന് പോ​ലീ​സ് മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ജോ​മോ​നെ റാ​ന്നി നെ​ല്ലി​ക്കാ​മ​ണ്ണി​ലെ വീ​ടി​ന് സ​മീ​പ​ത്തു​നി​ന്നാണ്​ പി​ടി​കൂ​ടിയത്​. ഇ​സ്രാ​യേ​ൽ, യു ​കെ എ​ന്നി​വ​ട​ങ്ങ​ളി​ലേ​ക്ക് ജോ​ലി ത​ര​പ്പെ​ടു​ത്താ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ഏ​റെ​യും ന​ട​ത്തു​ന്ന​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സി​ന് വ്യ​ക്ത​മാ​യി. ഇ​യാ​ൾ​ക്കെ​തി​രെ മ​റ്റൊ​രു പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു കേ​സ് കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പ്ര​തി​ക്ക് കോ​ട​തി ഉ​പാ​ധി​ക​ളോ​ടെ ജാ​മ്യം അ​നു​വ​ദി​ച്ചു. റാ​ന്നി ഡി ​വൈ എ​സ് പി ​ആ​ർ ജ​യ​രാ​ജി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.

Tags:    

Similar News