ആരോടും മിണ്ടാത്ത..സ്വഭാവം; ജോലി കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്; കുറച്ച് ദിവസങ്ങളായി ഗസ്റ്റ് ഹൗസ് മാനേജറുടെ മാറ്റങ്ങൾ ശ്രദ്ധിച്ചു; പോകുന്ന തെരുവുകളിലൂടെയെല്ലാം പിന്തുടർന്നു; ഒടുവിൽ രഹസ്യാന്വേഷണ ഏജൻസികൾ മുറിയിൽ ഇരച്ചെത്തിയതും കീഴടങ്ങൽ; സിസ്റ്റം പരിശോധനയിൽ ഞെട്ടൽ
ജയ്പൂർ: കുറച്ച് ദിവസങ്ങളായി ഗസ്റ്റ് ഹൗസ് മാനേജറുടെ സ്വഭാവത്തിൽ വന്ന മാറ്റങ്ങൾ ശ്രദ്ധിച്ചു. പോകുന്ന തെരുവുകളിലൂടെയെല്ലാം പിന്തുടർന്നു നടന്നു. ഒടുവിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിൽ ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. പാക്കികൾക്ക് വേണ്ടി ചാരവൃത്തി നടത്തിയതിന് ഡിആർഡിഒ ഗസ്റ്റ് ഹൗസ് മാനേജർ ആണ് അറസ്റ്റിലായിരിക്കുന്നത്. രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിനടുത്തുള്ള ഡിഫൻസ് റിസർച്ച് ആൻഡ് ടെവലപ്‌മെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ഗസ്റ്റ് ഹൗസിലെ കരാർ മാനേജരായ ഉത്തരാഖണ്ഡ് സ്വദേശി മഹേന്ദ്ര സിംഗാണ് (32) ചാരവൃത്തി കേസിൽ കുടുങ്ങിയത്.
പാകിസ്ഥാന്റെ ഐഎസ്‌ഐ ഏജൻസിക്ക് വേണ്ടിയാണ് ഇയാൾ ചാരവൃത്തി നടത്തിയതെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാജസ്ഥാൻ പോലീസിന്റെ സിഐഡി വിഭാഗം സംസ്ഥാനത്ത് കർശനമായ നിരീക്ഷണം നടത്തിവരികയായിരുന്നു.ഇതിനെ തുടർന്ന് മഹേന്ദ്ര സിംഗും നിരീക്ഷണത്തിലാവുകയായിരുന്നു.
സിഐഡി ഇന്റലിജൻസ് ഓഗസ്റ്റ് 12നാണ് മഹേന്ദ്രനെ കുരുക്കിയത്. സോഷ്യൽ മീഡിയ വഴിയാണ് ഇയാൾ ഐഎസ്‌ഐയുമായി ബന്ധം സ്ഥാപിച്ചത്. രഹസ്യാന്വേഷണ വിഭാഗം നടത്തിയ ചോദ്യം ചെയ്യലിൽ ചന്ദൻ ഫീൽഡ് ഫയറിംഗ് റേഞ്ചിലെ ഡിആർഡിഒ ശാസ്ത്രജ്ഞർ, ഇന്ത്യൻ ആർമി ഉദ്യോഗസ്ഥർ, മിസൈൽ പരീക്ഷണങ്ങൾ എന്നിവയെക്കുറിച്ച് പ്രാധാന്യമേറിയ രഹസ്യ വിവരങ്ങൾ പങ്കിട്ടതായും റിപ്പോർട്ടുണ്ട്. ചാരവൃത്തിയിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സിഐഡി വകുപ്പ് അന്വേഷിച്ചു വരുന്നുണ്ട്.
വിവിധ മിസൈലുകള്‍ ഉള്‍പ്പെടെ ഇന്ത്യയുടെ തന്ത്രപ്രധാനമായ ആയുധങ്ങളുടെ പരീക്ഷണം നടക്കുന്ന സ്ഥലമാണ് ജയ്‌സാല്‍മീറിലെ ചന്ദന്‍ ഫീല്‍ഡ് ഫയറിങ് റേഞ്ച്. ഇയാളുടെ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കുമെന്ന് പോലീസ് വ്യക്തമാക്കി.
അതേസമയം, ജമ്മുകശ്മീരിരെ ബഹാമുള്ളയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയില്‍ രണ്ട് സൈനികരാണ് ജീവത്യാഗം വരിച്ചത്. പാക് സൈന്യത്തിന്റെ ഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ( ബിഎടി) സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പ്രതിരോധിച്ചതോടെയുണ്ടായ വെടിവെപ്പിലാണ് സൈനികന്‍ വീരമൃത്യുവരിച്ചത്. ശിപായ് ബനോത് അനില്‍കുമാര്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി തുടങ്ങിയ ആക്രമണം ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടുനിന്നു. നിയന്ത്രണരേഖയോട് ചേര്‍ന്ന ബരാമുള്ളയിലെ ഉറി സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്. സൈന്യത്തിന്റെ ശ്രദ്ധതിരിക്കാന്‍ ബിഎടി ഉറിയിലെ ഫോര്‍വേര്‍ഡ് പോസ്റ്റിന് നേര്‍ക്ക് തുടര്‍ച്ചയായി നിറയൊഴിച്ചു. സൈന്യത്തിന്റെ 16-ാം സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ നേതൃത്വത്തില്‍ തിരച്ചടിച്ചു. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് സൈനികര്‍ക്ക് പരിക്ക് പറ്റിയത്.
ഹവില്‍ദാര്‍ അന്‍കിത്, ശിപായ് ബനോത് അനില്‍കുമാര്‍ എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്. ഇതില്‍ ബനോത് അനില്‍കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ ജീവന്‍വെടിഞ്ഞു. രാത്രിയില്‍ ഏതെങ്കിലും ഭീകരവാദികള്‍ നിയന്ത്രണരേഖ മറികടന്നോയെന്ന് കണ്ടെത്താന്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.