സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ ചെറുതായി ഒന്ന് ചെരിഞ്ഞു വീണു; പിന്നാലെ കൂട്ടുകാർ ചേർന്ന് കളിയാക്കിയതിൽ മനോവിഷമം; ഇടുക്കിയിൽ 14 വയസുകാരി ജീവനൊടുക്കി; തൂങ്ങിയ നിലയിൽ മൃതദേഹം; കണ്ണീരോടെ ഉറ്റവർ!
ഇടുക്കി: കൂട്ടുകാർ കളിയാക്കിയ വിഷമം സഹിക്കാൻ കഴിയാതെ 14 വയസുകാരി ജീവനൊടുക്കി.ഗ്രൗണ്ടിൽ സ്കൂട്ടർ ഓടിക്കാൻ പഠിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം.സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ പെൺകുട്ടി ചെറുതായി ഒന്ന് ചെരിഞ്ഞു വീണിരുന്നു.
ഉടനെ വീണു പോയ പെൺകുട്ടിയെ നോക്കി കൂട്ടുകാർ വട്ടം കൂടി നിന്ന് കളിയാക്കുകയായിരുന്നു. ഈ ചെറുതാക്കലിൽ തളർന്നു പോയ പെൺകുട്ടി നേരെ വീട്ടിൽ ഓടിപ്പോവുകയുമായിരുന്നു. അതിനുശേഷം അറിയുന്നത് നാടിനെ നടുക്കിയ മരണ വാർത്തയായിരുന്നു.
സംഭവത്തിൽ അണക്കര ചെല്ലാർകോവിൽ ചിറയ്ക്കൽ റോബിന്റെ മകൾ പൗളിൻ ആണ് ദാരുണമായി മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടക്കുന്നത്. കൂട്ടുകാർ കളിയാക്കിയതിനു പിന്നാലെ വീടിനുള്ളിലേക്ക് ഓടിപ്പോയ പൗളിനെ കാണാതെ വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്.
ഉടൻ തന്നെ പെൺകുട്ടിയെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പിന്നാലെ സ്ഥലത്ത് വണ്ടൻമേട് പോലീസെത്തി മേൽനടപടികൾ സ്വീകരിക്കുകയും ചെയ്തു.